മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ യുവതി എട്ടാം ക്ലാസുകാരനൊപ്പം ഒളിച്ചോടി; കേസ്
ഗരഖ്പുര്: മൂന്നു മക്കളുടെ അമ്മയായ ഇരുപത്തിയൊന്പതുകാരി എട്ടാം ക്ലാസ് വിദ്യാര്ഥിക്കൊപ്പം ഒളിച്ചോടി. ഉത്തര്പ്രദേശിലെ ഗരഖ്പുരിലാണ് സംഭവം. ആണ്കുട്ടിയുടെ കുടുംബം നല്കിയ പരാതിയില് കാംപിയര്ഗന്ജ് പൊലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങി. ശിവരാത്രി ആഘോഷങ്ങള്ക്കിടെയാണ് യുവതി പതിനഞ്ചുകാരനുമായി ഒളിച്ചോടിയത്. പലയിടത്തും തിരഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെത്തുടര്ന്ന് ബന്ധുക്കള് പൊലീസിനെ സമീപിക്കുകയായിരുന്നു. ഇരുവരും തമ്മില് കുറെനാളായി അടുപ്പത്തിലായിരുന്നുവെന്നാണ് റിപ്പോര്ട്ടുകള്. Read More …
