രാഷ്‌ട്രീയ വിഷയങ്ങളില്‍ രാഹുല്‍ഗാന്ധിക്ക്‌ മറുപടിയില്ല; എ വിജയരാഘവന്‍

രാഷ്ട്രീയ വിഷയങ്ങള്‍ക്ക് മറുപടി പറയാതെ രാഹുല്‍ഗാന്ധി ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലയുള്ള എ വിജയരാഘവന്‍ പറഞ്ഞു. വടക്കന്‍ മുന്നേറ്റ വികസന യാത്രയുടെ ഭാഗമായി പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു വിജയരാഘവന്‍. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ മോഡിയുടെ സഹായം തേടുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെന്നും വിജയരാഘവന്‍ പറഞ്ഞു. പൂര്‍ണമായും പരാജയപ്പെട്ട നേതാവാണ് കേരളത്തിലെ സര്‍ക്കാരിനെതിരെ Read More …

കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം -കെ. സുരേന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച്‌ മലബാര്‍ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിത ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയ യാത്രക്ക് വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ബംഗളൂരുവില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ സമ്മേളനത്തിലാണ് സംസ്ഥാന അജണ്ട ശക്തമാക്കാന്‍ തീരുമാനമുണ്ടായതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. എസ്.കെ.എസ്.എസ്.എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും Read More …

വിവാഹേതര ബന്ധം; യുവ കബഡി താരത്തെയും അമ്മയെയും തെരുവില്‍ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു

വിവാഹേതര ബന്ധം ആരോപിച്ച്‌ പട്ടാപ്പകല്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രൂരമായ ആക്രമണം. പശ്ചിമ ബംഗാളിലെ നോര്‍ത്ത് പര്‍ഗാനയിലായിരുന്നു സംഭവം. യുവ കബഡി താരത്തെയും അമ്മയെയും വീടു കയറി ആക്രമിച്ച്‌ തെരുവില്‍ വലിച്ചിഴച്ച ശേഷം വിവസ്ത്രരാക്കി മുടി മുറിച്ചു. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് അവിഹിതബന്ധം ആരോപിച്ചു ആക്രമണം അഴിച്ചു വിട്ടത്. ഇരുപത് വയസ്സുകാരിയായ ജില്ലാ കബഡി താരവും അമ്മയുമാണ് Read More …

അനാശാസ്യ പ്രവര്‍ത്തനം; ഒമാനില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു സ്‍ത്രീ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍ . റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മാന്യതക്കും പൊതു മര്യാദകള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനായിരുന്നു അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഇവര്‍ രാജ്യത്ത് കഴിഞ്ഞിരുന്നതെന്നും Read More …

ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു; ഞാന്‍ നിരപരാധി -ബിന്ദു ചെങ്ങന്നൂര്‍: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. വിമാനത്തില്‍ കയറുമ്ബോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു Read More …

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു

താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരത്തില്‍ നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്ബ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ഇന്നും മണ്ണിടിഞ്ഞത്. താമരശേരി ചുരത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ ചുരത്തില്‍ ബസുകള്‍ക്കും ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം Read More …

നീലയും പിങ്കും നിറത്തില്‍ നായകള്‍ പ്രത്യക്ഷപ്പെടുന്നു; ആശങ്കയോടെ ജനങ്ങള്‍

മോസ്‌കോ:  മോസ്കോയിലെ വ്യാവസായിക നഗരത്തിലെ ഒരു ഗ്ലാസ് ഫാക്ടറിക്ക് സമീപം നീല രോമങ്ങളുള്ള ഏഴു നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. ആദ്യം ഇവയെ കണ്ടപ്പോള്‍ അറിയപ്പെടാത്ത ഏതോ ഇനത്തില്‍ പെട്ട നായകളായിരിക്കും എന്നാണ് കരുതിയത് എന്നാല്‍, നീല നിറമായിരുന്ന നായ്ക്കള്‍ക്ക് പുറമെ പിങ്ക് നിറമുള്ള നായ്ക്കളെയും കാണാന്‍ തുടങ്ങിയത്തോടെ ജനങ്ങള്‍ക്ക് ആശങ്കയായി. പുതിയതരം രോഗമാണോ ഇതെന്ന് Read More …

പി.ഡി പി.നേതാവ് ഉസ്മാൻ കാച്ചടി മുസ്ലിം ലീഗില്‍ ചേര്‍ന്നു

തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി വിഭാഗമായ ഐ.എസ്.എഫ് സംസ്ഥാന കോ-ഓഡിനേറ്ററുമായ ഉസ്മാന്‍ കാച്ചടി പി.ഡി.പി വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടി അംഗത്വം നൽകി. ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി.എം, എ.സലാം സാഹിബ്, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി Read More …