കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട; 6.20 കോടി രൂപയുടെ സ്വര്‍ണം പിടികൂടി

കാസര്‍കോഡ്: കാസര്‍ഗോഡില്‍ വന്‍ സ്വര്‍ണവേട്ട. പതിനഞ്ചരക്കിലോ തൂക്കം വരുന്ന 6.20 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് സ്വര്‍ണം പിടികൂടിയത്. ഹ്യുണ്ടായ് ക്രെറ്റ കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്തുകയായിരുന്നു സ്വര്‍ണം. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇത്രയും Read More …

പാലാരിവട്ടം പാലം അഴിമതി: മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി ലഭിച്ചു

 പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള അറിയിപ്പുകള്‍ കിട്ടിയത്. പ്രോസിക്യൂട്ട് ചെയ്യാനായി ഗവര്‍ണറുടെ അനുമതി കിട്ടാത്തതിനെത്തുടര്‍ന്നായിരുന്നു മൂന്ന് മാസമായിട്ടും ഇബ്രാഹിം കുഞ്ഞിനെതിരായി നിയമനടപടികള്‍ എടുക്കാന്‍ കഴിയാതിരുന്നത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ചട്ടം ലഘിച്ച്‌ Read More …

വൈ​ത്തി​രി​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ല്‍ നി​ന്നും സ്ത്രീ ​തെ​റി​ച്ചു​വീ​ണു

വ​യ​നാ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്‌ആര്‍ടിസി ബ​സി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. വ​യ​നാ​ട് വൈ​ത്തി​രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ത​ളി​മ​ല സ്വ​ദേ​ശി​നി ശ്രീ​വ​ള്ളി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നും വൈ​ത്തി​രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ കെഎസ്‌ആര്‍ടിസി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍ നി​ന്നാ​ണ് സ്ത്രീ ​പു​റ​ത്തേ​ക്ക് വീ​ണ​ത്. Read More …

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലോക്‌സഭയില്‍; റിപ്പോര്‍ട്ടില്‍ വെട്ടിലായി കെസിബിസിയും ബിജെപിയും

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്ന് നിരന്തരം ആരോപിക്കുന്ന കെസിബിസിക്കും കേരളത്തിലെ ബിജെപിക്കും ഒടുവില്‍ സമാധാനിക്കാം. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ലോക്‌സഭയില്‍ ബെന്നി ബെഹ്നാന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് Read More …

കൊറോണ ; വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കല്‍പ്പറ്റ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഏത് സമയവും കണ്‍ട്രോള്‍ റൂമില്‍ നിന്നും സഹായം ആവശ്യപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ Read More …

കൊറോണവൈറസ്‌ ബാധ നേരിടാന്‍ കേന്ദ്രം സഹായം നല്‍കണം: ബിനോയ്‌ വിശ്വം

ന്യൂഡല്‍ഹി> കൊറോണ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായ വും ചെയ്യണമെന്ന് ബിനോയ് വിശ്വം എം പി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. മൂന്ന്‌ ജില്ലകബില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം ദുരന്തബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരിക്കയാണ്. സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും പ്രശ്നത്തിന്റെ ഗൗരവം പരിഗണിച്ച്‌ കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുകയും ആവശ്യമായ മറ്റു Read More …

റിയാദില്‍ 20 കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം; ആര്‍ക്കും സാരമായ പരിക്കില്ല

റിയാദ്: തബൂക്കില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിച്ച്‌ അപകടം. ആര്‍ക്കും സാരമായ പരിക്കുകളില്ല. കഴിഞ്ഞ ദിവസം രാവിലെ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ വെച്ച്‌ പെട്ടെന്ന് ബ്രേക്ക് ചെയ്ത കാറിന് പിന്നില്‍ പിറകെ വന്ന വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു. ഇങ്ങനെ ആകെ 20 വാഹനങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ഇടിച്ചു. ഇടിച്ച വാഹനങ്ങള്‍ക്ക് തകാരാറുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും സാരമായ പരിക്കുകളില്ല. Read More …

ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ് ഒമ്ബതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരാണിവര്‍. ചെന്നൈ അയനാവരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ Read More …