സ്കൂൾബസിൽ നിന്നും വീണു മരിച്ചു മരിച്ചത് മൂന്നാം ക്ലാസ് വിദ്യാർത്ഥി

മലപ്പുറം: കുറുവ എ.യു.പി സ്കൂൾ  മൂന്നാം ക്ലാസ് വിദ്യാർത്ഥിഫർഷിൻ അഹമ്മദാണ് (9) മരിച്ചത്ബസ്സിൽ നിന്ന് വീണ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ ഇതേ ബസിന്റെ പിന്‍ചക്രം  കയറുകയായിരുന്നു.കക്കാട്ട് ഷാനവാസ്- ഷമീമ ദമ്ബതികളുടെ മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് മാതാവ്.ബസിന്‍െറ മുന്‍ഭാഗത്തെ വാതിലിലൂടെയാണ് വിദ്യാര്‍ത്ഥി വീണത്.മൃതദേഹം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു.

മലപ്പുറം: കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് കഴുത്തറുത്തു മരിച്ചു. പട്ടിയില്‍ പറമ്പ് കൃഷ്ണയും ഭാര്യ അമ്മിണിയും ആണ് മരിച്ചത്. അമ്മിണി വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ വീടിന്റെ പുറകില്‍ കഴുത്ത് അറുത്ത ആത്മഹത്യ ചെയ്തത് കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മലപ്പുറം പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു

കൊറോണ ബാധയുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് മുങ്ങി,​ ജനങ്ങള്‍ ആശങ്കയില്‍,​ തിരച്ചില്‍ ഊര്‍ജ്ജിതം

ഭോപ്പാല്‍: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ കാണാതായി. മദ്ധ്യപ്രദേശിലാണ് സംഭവം. വുഹാനില്‍ നിന്ന് നാട്ടിലെത്തിയ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് കാണാതായവരില്‍ ഒരാള്‍. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ഇയാള്‍ ചികിത്സ തേടി ആശുപത്രിയിലെത്തിയത്. കൊറോണ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പരിശോധനയ്ക്കായി സാമ്ബിളുകള്‍ ശേഖരിക്കുന്നതിന് Read More …

ഒ.ഐ.സി.സി റിയാദ് മാപ്പിളപ്പാട്ട് മത്സരം: മെല്‍വിന്‍ സോജി, ദേവിക ബാബുരാജ്, തല്‍ഹ റഷീദ് , മിന്‍സിയ സുലൈമാന്‍

റിയാദ്: ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മററിയുടെ 9 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്ടായിരുന്നു മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചത്. തനതായ മാപ്പിള പാട്ടുകള്‍ വാദ്യോപകരണ ത്തിന്‍റെ അകമ്ബടികളില്ലാതെ രണ്ടു വിഭാഗങ്ങളിലായിട്ട് നടന്ന മത്സരത്തില്‍ മുപ്പതോളം ആളുകള്‍ പങ്കെടുത്തു. അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളാണ് നടന്നത്. മാപ്പിളപ്പാട്ട് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഓന്നാം സ്ഥാനം Read More …

കൊല്ലത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പ്പന ; രണ്ടംഗ സംഘം അറസ്റ്റില്‍

കൊല്ലം: ചടയമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ടംഗ സംഘത്തെ ചടയമംഗലം എക്‌സൈസ് സംഘം പിടികൂടി . നിലമേല്‍ സ്വദേശിയായ വിഷ്ണു കടയ്ക്കല്‍, കുമ്മിള്‍ സ്വദേശിയായ അല്‍അമീന്‍ എന്നിവരാണ് അറസ്റ്റിലായത് . ചടയമംഗലം കുരിയോട് ഭാഗത്തു നിന്നു സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു . പ്രതികളുടെ പക്കല്‍ നിന്ന് മൂന്ന് Read More …

ജാതി അധിക്ഷേപം: കോഴിക്കോട് കൂടരഞ്ഞിയില്‍ സി.പി.എം പഞ്ചായത്തംഗം രാജിവെച്ചു

കോഴി​ക്കോട്​: സഹ മെമ്ബര്‍ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നല്‍കിയെങ്കിലും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച്‌​ കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.എം അംഗം കെ.എസ്​. അരുണ്‍കുമാര്‍ രാജിവെച്ചു. വിഷയത്തില്‍ പഞ്ചായത്ത്​ സെക്രട്ടറിക്കും പാര്‍ട്ടിക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാഞ്ഞതില്‍ മനംനൊന്താണ്​ രാജിയെന്ന്​ അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 27ന്​ നടത്തിയ ഭരണസമിതി യോഗത്തില്‍ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ്​ അരുണ്‍കുമാറി​​​​െന്‍റ പരാതി. Read More …

കൊറോണ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡില്‍

മലപ്പുറം: കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശം ജില്ലയില്‍ ശക്തമാക്കി. ജില്ലയില്‍ 11 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസ്വലേഷന്‍ വാര്‍ഡിലും 331 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തി ജില്ലയില്‍ കൊറോണ വൈറസ് നിരിക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജാഗ്രത ശക്തമാക്കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി അല്‍പ്പസമയം മുന്‍മ്പ് ജില്ലാ Read More …

കള്ളികള്‍ പുറത്താവുമോയെന്ന് ഭയം; മാത്യുവിന്റെ മദ്യപാനം മുതലെടുത്ത് ജോളിയുടെ സയനൈഡ് പ്രയോഗം

വടകര: എല്ലാവരും ആത്മഹത്യയെന്ന് ഉറപ്പിച്ച പൊന്നാമറ്റം റോയി തോമസിന്റെ മരണത്തില്‍ സംശയത്തിന്റെ ഒരു തരി പോലും ആര്‍ക്കുമുണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ജോളിക്ക്. അതേപോലെ സംഭവിക്കുകയും ചെയ്തു. പക്ഷെ റോയിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് മാത്യു മഞ്ചാടിയില്‍ രംഗത്തു വന്നത് ജോളിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. റോയിയുടെ മരണത്തിന് പിന്നില്‍ ജോളിയുടെ കരങ്ങളുണ്ടോയെന്ന സംശയം മാത്യു പല സുഹൃത്തുക്കളോടും പങ്കുവെച്ചതും Read More …