നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ നാളത്തെ പരീക്ഷകള്‍ മാറ്റിവെച്ചു. ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നാളെ നടക്കാനിരിക്കുന്ന പരീക്ഷ ജനുവരി നാലിലേക്ക് മാറ്റി. വോക്കഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളാണ് മാറ്റിയത്. കേരള സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച്‌ Read More …

റഷ്യയിലെ സ്‌ഫോടനം; കാണാതായ കുട്ടിയെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി

മോസ്‌കോ: റഷ്യയിലെ മാഗ്‌നിറ്റോഗോസ്‌ക് നഗരത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ 11 മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 36 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തെടുത്തു. കുഞ്ഞ് മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ് തണുപ്പും സ്‌ഫോടനവും അതിജീവിച്ചത് അദ്ഭുതകരമാണെന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് 12 Read More …

യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല

ശബരിമല ദര്‍ശനത്തിന് യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ശര്‍ക്കര ഗോഡൗണ്‍ വഴിയാണ് ദര്‍ശനം നടത്തിച്ചതെന്നും കെ പി ശശികല പറഞ്ഞു. പിണറായി രാജി വയ്ക്കുവാനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുകയാണെന്നും ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്നും Read More …

ശബരിമല യുവതി പ്രവേശനം; പെട്രോളൊഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് വിരട്ടിയോടിച്ചു

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറി. നിരവധി സ്ഥലത്ത് കടകള്‍ തല്ലിപ്പൊളിക്കുകയും കടകളിലെ സാധനങ്ങള്‍ വലിച്ച്‌ പുറത്തിടുകയും ചെയ്തു. ഇതിനിടെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പൊട്രോളൊഴിച്ച്‌ ആത്മഹത്യാ ശ്രമത്തിന് മുതിര്‍ന്നു. ഇയാളെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും Read More …

അവര്‍ ദര്‍ശനം നടത്തിയതില്‍ സന്തോഷം: സന്നിധാനത്തെത്തിയ യുവതികളെ പ്രശംസിച്ച്‌ ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളെ ബി.ജെ.പി എം.പി ഉദിത് രാജ് പ്രശംസിച്ചു. ‘അവര്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. അതിനെതിരെയുള്ള പ്രതിഷേധവും വിവാദവും ഖേദകരമാണ്. എല്ലാ പുരുഷന്‍മാരും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ചവരാണെ’ന്നും അദ്ദേഹം പറഞ്ഞു. സതി, സ്ത്രീധനം പോലെയുള്ള ആചാരമായി മാത്രമെ ശബരിമലയില്‍ യുവതീപ്രവേശനം നിഷേധിക്കുന്നതിനെ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. Read More …

ദില്ലിയില്‍ വീണ്ടും നിര്‍ഭയ മോഡല്‍ കൂട്ടബലാത്സംഗം; ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ വച്ച്‌ യുവതിയെ പീഡിപ്പിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വച്ച്‌ കൂട്ട ബലാത്സംഗത്തിനിരയായി വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് ആറ് ആണ്ടുകള്‍ പൂര്‍ത്തിയായി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദില്ലിയില്‍ വീണ്ടും സമാനമായ രീതിയില്‍ കൂട്ട ബലാത്സംഗം. ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നടുറോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ദില്ലി സ്വദേശിനിയാണ് ഗുരുഗ്രാമില്‍ വച്ച്‌ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം Read More …

ശൈഖ് മുഹമ്മദിന് ആശംസകളുമായി അബുദാബി കിരീടാവകാശി

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഭരണരംഗത്ത് അന്‍പതാണ്ട് പിന്നിടുന്നു. വിവിധ രംഗങ്ങളില്‍ അസൂയാവഹമായ പുരോഗതിയിലേക്ക് യുഎഇ-യിലെ കൈപിടിച്ചുയര്‍ത്തിയ ശൈഖ് മുഹമ്മദിനെ ആശംസകളുമായി അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 50 വര്‍ഷം മുന്‍പ് Read More …

കനകദുര്‍ഗയുടെ നാട്ടില്‍ നാമജപപ്രതിഷേധം; കടയടപ്പിക്കല്‍, സംഘര്‍ഷം

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ കനകദുര്‍ഗയുടെ നാട്ടില്‍ ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കനകദുര്‍ഗയുടെ വീടിന് സമീപമുളള മലപ്പുറം അങ്ങാടിപ്പുറം ടൗണിലാണ് ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിനിടെ വാഹനയാത്രക്കാരെ തടയാനും കടകള്‍ അടപ്പിക്കാനുമുളള ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ബിന്ദുവിനൊപ്പം കനകദുര്‍ഗ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ശബരിമല ദര്‍ശനവുമായി Read More …