രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം

ഡല്‍ഹി : രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബഹളം. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്റില്‍ ഭരണപക്ഷത്തിന്റെ ബഹളം. അതേസമയം, റഫാലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച്‌ കോണ്‍ഗ്രസും നില്‍ക്കുകയാണ്. റഫാല്‍ യുദ്ധവിമാന അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. Read More …

മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷം തടവ്; സ്ഥാനമൊഴിഞ്ഞാലുടന്‍ ട്രംപും ശിക്ഷിക്കപ്പെടും

ന്യൂയോര്‍ക്ക്: ഡോണള്‍ഡ് ട്രംപിന്റെ മുന്‍ അഭിഭാഷകന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. യുഎസ് പ്രസിഡന്റിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹനു (52)വിനാണ് ട്രംപുമായ് ബന്ധപ്പെട്ട കേസില്‍ മൂന്നു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. ട്രംപുമായി ബന്ധമുണ്ടായിരുന്ന 2 സ്ത്രീകളെ പണം നല്‍കി നിശ്ശബ്ദരാക്കിയതടക്കം 8 കുറ്റങ്ങള്‍ക്കാണ് അഭിഭാഷകന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥിതിഗതികള്‍ അനുകൂലമാക്കാന്‍ ട്രംപിനു വേണ്ടി Read More …

അബുദാബിയില്‍ മെഗാസെയില്‍ തുടങ്ങി

അബുദാബി: ക്രിസ്മസ്, പുതുവത്സരത്തിന് മുന്നോടിയായി അബുദാബിയില്‍ ആരംഭിച്ച ആദായ വില്‍പനയില്‍ വന്‍ തിരക്ക്. ദേശീയ പ്രദര്‍ശന നഗരിയില്‍ (അഡ്നെക്) നാളെ വരെ നടക്കുന്ന മെഗാ സെയിലില്‍ ലോകോത്തര ബ്രാന്‍ഡിലുള്ള ഉല്‍പന്നങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. അഡ്നെകിലെ പതിനൊന്നാം ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി 11 വരെയാണ് ആദായ വില്‍പന. വാരാന്ത്യ Read More …

കോഴിക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ‌്‌ഫോടനം

കോഴിക്കോട്: കോഴിക്കോട് ചോമ്ബാല പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്ഫോടനം. സ്‌റ്റേഷന് പുറകില്‍ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് എങ്ങനെയാണ് എത്തിയതെന്ന കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്നാണ് പൊലീസ് Read More …

ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണം; 4 പേര്‍ കൊല്ലപ്പെട്ടു

രാമല്ല: ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സൈന്യം നടത്തിയ ആക്രമണത്തിലാണ് നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ കാറിലെത്തിയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ല നഗരം പട്ടാളക്കാര്‍ സൈനിക മേഖലയാക്കി പ്രഖ്യാപിക്കുകയും Read More …

പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

ധര്‍മശാല: പശുവിനെ രാജ്യത്തിന്‍റെ അമ്മയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച്‌ പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു. സെപ്റ്റംബറില്‍ ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ ഇതേ ആവശ്യമുന്നയിച്ച്‌ പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ അനിരുദ്ധ് സിംഗ് കൊണ്ടുവന്ന പ്രമേയം ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് ഉത്തരാഖണ്ഡ് നിയമസഭ Read More …

രഹന ഫാത്തിമയ്ക്ക് ജാമ്യം

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ അറസ്റ്റിലായ രഹന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നും മൂന്ന് മാസത്തേക്ക് പന്പ പോലീസ് സ്റ്റേഷന്‍ പിരിധിയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേതുടര്‍ന്നാണ് രഹ്ന Read More …

ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം തുടങ്ങും

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം തുടങ്ങും. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസ് ഉദ്യോഗസ്ഥര്‍ സേവനത്തിനുണ്ടാകും. ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്ബയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനാണ്. സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡി സി പി Read More …