യു.പി.യില്‍ ജയിച്ചത് കോടിപതികള്‍

ലക്‌നൗ: ബി.ജെ.പി തൂത്തുവാരിയ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ എം.എല്‍.എമാരില്‍ ഭൂരിഭാഗവും കോടിപതികള്‍. നിയമസഭയിലെത്തിയ 403 പേരില്‍ എണ്‍പത് ശതമാനം പേരും കോടിപതികളാണെന്നാണ് ഉത്തര്‍പ്രദേശിലെ സന്നദ്ധസംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തു വിട്ട വിവരങ്ങളില്‍ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ പണത്തിന്റെ സ്വാധീനം വര്‍ധിച്ചു വരികയാണെന്നാണ് ഈ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖപാര്‍ട്ടികളുടെ പ്രതിനിധികളായി വിജയിച്ച Read More …

ഉത്തരാഖണ്ഡില്‍ ബിജെപി ഭരിക്കും

ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം തിരിച്ചുപിടിക്കും. ഉത്തരാഖണ്ഡില്‍ ബിജെപിക്ക് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. നലവില്‍ കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നു മുന്നില്‍. ഉത്തരാഖണ്ഡില്‍ ആകെ 79 സീറ്റുകളാണ് ഉള്ളത്. ഭരണവിരുദ്ധവികാരം കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നു വിലയിരുത്തലുകളുണ്ടായിരുന്നു. ബിജെപി ഭരണം തിരിച്ചുപിടിക്കുമെന്നുമായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

ബഹളം പാര്‍ലിമെന്റ് നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണിവരെ നിര്‍ത്തിവച്ചു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന രാഹുലിന്റെ ആരോപണം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. അഴിമതികളുടെ വിവരങ്ങള്‍ ലോക്‌സഭയില്‍ വയ്ക്കാന്‍ തയാറാണെന്ന് രാഹുല്‍ വ്യക്തമാക്കിയതിനാല്‍ നോട്ട് വിഷയത്തിലെ ചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതി ആരോപണവും പ്രതിപക്ഷം Read More …

സ്റ്റാലിന്‍ തന്നെ പിന്‍ഗാമിയെന്ന് കരുണാനിധി

സ്വാഭാവികമായും എനിയ്ക്കുമുന്നില്‍ രാഷ്ട്രീയ പിന്‍ഗാമിയായി ഇപ്പോഴുള്ളത് സ്റ്റാലിന്‍ തന്നെയാണ്.എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട അഴഗിരിയെ താന്‍ കൈവിടില്ലെന്നും കരുണാനിധി പറയുന്നുണ്ട്. ചെന്നൈ: എം കെ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ പിന്‍ഗാമിയാകുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എം കരുണാനിധി.പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയെങ്കിലും രണ്ടാമത്തെ മകന്‍ അഴഗിരിയെ കൈവിടില്ലെന്നും ഒരു തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കലൈഞ്ജര്‍ വ്യക്തമാക്കി. ഏറ്റവും Read More …

അശ്ലീല സിഡി: മുന്‍ മന്ത്രി മുങ്ങി

ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദീപ് കുമാര്‍ വീട്ടില്‍ നിന്നു മുങ്ങി. സാമൂഹ്യ സുരക്ഷ വകുപ്പ് മന്ത്രി സന്ദീപ് കുമാറിന് ലൈംഗികപവാദ കേസിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നഷ്ടമായത്. പ്രതിഷേധം ഭയന്നാണ് സന്ദീപ് കുമാര്‍ വീട്ടില്‍ നിന്ന് മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രിയില്‍ രാജ് നിവാസിവുള്ള നാലാം നമ്പര്‍ ബംഗ്ലാവില്‍ കാവല്‍ക്കാരനല്ലാതെ ആരും Read More …

പത്താന്‍കോട് പാക്അന്വേഷണ സംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട് വ്യോമസേനാ താവള ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകള്‍ക്കായി പാക് അന്വേഷണ സംഘം ഇന്ത്യയിലെത്തി. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം ഇന്ത്യയിലെത്തിയത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തുന്നത്. പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക Read More …

തിരഞ്ഞെടുപ്പ് പ്രചരണം ചായ ചര്‍ച്ചയാക്കി മോദി

ദിസ്പൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ചായ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ട് ചായ വിറ്റിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് അസം തേയിലയായിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാന്‍ അസം തേയിലയ്ക്ക്  സാധിച്ചിരുന്നു. അതിന് അസമിനേട് പ്രത്യേകം നന്ദി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള റാലിയില്‍ അസമിലെ ടിന്‍സുകയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ് തന്റെ പോരാട്ടം. Read More …

ജമ്മുകാഷ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ധാരണ

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പിഡിപിയും ബിജെപിയും ഗവര്‍ണറെ കണ്ടു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ബിജെപി നേതാവ് നിര്‍മല്‍ സിംഗും ചേര്‍ന്നാണ് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ കണ്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുവന്ന മെഹബൂബ ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. Read More …