ബഹളം പാര്‍ലിമെന്റ് നടപടികള്‍ 12 മണി വരെ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് 12 മണിവരെ നിര്‍ത്തിവച്ചു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന രാഹുലിന്റെ ആരോപണം ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. അഴിമതികളുടെ വിവരങ്ങള്‍ ലോക്‌സഭയില്‍ വയ്ക്കാന്‍ തയാറാണെന്ന് രാഹുല്‍ വ്യക്തമാക്കിയതിനാല്‍ നോട്ട് വിഷയത്തിലെ ചര്‍ച്ചയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായിരിക്കുകയാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരായ അഴിമതി ആരോപണവും പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കുന്നു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളുമായി തിരിച്ചടിക്കാനാണ് ഭരണപക്ഷ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *