തിരഞ്ഞെടുപ്പ് പ്രചരണം ചായ ചര്‍ച്ചയാക്കി മോദി

ദിസ്പൂര്‍:  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമില്‍ ചായ ചര്‍ച്ചയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ട് ചായ വിറ്റിരുന്ന സമയത്ത് ഉപയോഗിച്ചിരുന്നത് അസം തേയിലയായിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ ഉന്മേഷം നല്‍കാന്‍ അസം തേയിലയ്ക്ക്  സാധിച്ചിരുന്നു. അതിന് അസമിനേട് പ്രത്യേകം നന്ദി പറയുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള റാലിയില്‍ അസമിലെ ടിന്‍സുകയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്രത്തിനും അഴിമതിക്കുമെതിരെയാണ് തന്റെ പോരാട്ടം. സ്വാതന്ത്ര്യം ലഭിച്ച സമയത്ത്  ഐശ്വര്യ സമൃദ്ധമായ സംസ്ഥാനമായിരുന്നു അസം. എന്നാല്‍ ഇന്ന് ഏറ്റവും ദാരിദ്രവുമുളള സംസ്ഥാമായി അസം മാറി. കോണ്‍ഗ്രസ്സിന് നിങ്ങള്‍ നല്‍കിയത് 60 വര്‍ഷമാണ്. എന്നാല്‍  അഞ്ച് വര്‍ഷം മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്. ബി ജെ പിയെ വിജയിപ്പിച്ചാല്‍ അസമിന് സര്‍ബാനന്ദ് സോനോവാളിനെപ്പോലെയുളള യുവാവായ മുഖ്യമന്ത്രിയെ ലഭിക്കും. അത് വികസനത്തിലേക്കുളള കുതിച്ച് കയറ്റമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *