രാജസ്ഥാനിലെ ബൻസ്വരയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

1.22 ലക്ഷം കോടിയിലധികം രൂപയുടെ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിട്ടത്. അനുശക്തി വിദ്യുത് നിഗം ലിമിറ്റഡിന്റെ മഹി ബൻസ്വര രാജസ്ഥാൻ ആണവ വൈദ്യുത പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ ആണവ വൈദ്യുത പദ്ധതിയ്ക്ക് മാത്രം ഏകദേശം 42,000 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. പ്ലാൻ്റിൽ നാല് 700 മെഗാവാട്ട് പ്രഷറൈസ്‌ഡ്‌ ഹെവി വാട്ടർ റിയാക്ടറുകൾ Read More …

ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്ത്രീകൾക്കായുള്ള പദ്ധതിയുടെ പ്രഖ്യാപനം, സ്വസ്ഥ് നാരി സശക്ത് പരിവാർ അഭിയാൻ, ഒരു ലക്ഷം ആരോഗ്യ പരിശോധന ക്യാമ്പുകൾ, സ്ത്രീകൾക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും എന്നിവയാണ് പിറന്നാൾ ദിനത്തിലെ മോദിയുടെ പ്രധാന പ്രഖ്യാപനങ്ങൾ. പിറന്നാൾ ദിനമായ ഇന്ന് മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ. വിവിധ നേതാക്കൾക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത മോദി വിവിധ പദ്ധതികൾ Read More …

മതപരിവര്‍ത്തന നിരോധന നിയമം” സ്‌റ്റേ ചെയ്യണമെന്ന ആവശ്യം; സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി

ന്യൂഡല്‍ഹി: ‘മതപരിവര്‍ത്തന നിരോധന നിയമം’ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങളുടെ നിലപാട് തേടി സുപ്രിംകോടതി. അത്തരം നിയമങ്ങള്‍ പ്രാബല്യത്തിലുള്ള മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളോടാണ് ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് തേടിയത്. നിയമങ്ങള്‍ക്കെതിരായ ഹരജികള്‍ വര്‍ഷങ്ങളായി പരിഗണിക്കാതെ കിടക്കുകയാണെന്നും ചില സംസ്ഥാനങ്ങള്‍ ഇപ്പോള്‍ Read More …

30 വര്‍ഷത്തിന് ശേഷം ഏറ്റവും വലിയ വെളളപ്പൊക്കം; എല്ലാം പോയെന്ന് വിലപിച്ച് ഇന്ത്യയുടെ ‘അന്നശാലയിലെ’ കര്‍ഷകര്‍

പഞ്ചാബിലെ കൃഷിഭൂമി ഇത്തവണ കനത്ത പ്രളയത്തിലാഴ്ന്നിരിക്കുന്നു. ”എല്ലാം പോയി,” എന്നു കരയുകയാണ് കര്‍ഷകതര്‍. വയലുകള്‍ നിറയെ വെള്ളം. ധാന്യവും പരുത്തിയും ചിരകാലം കാത്തു വളര്‍ത്തിയ വിളകളും ഒഴുകിപ്പോയി. വീടിന്റെ ചുവരുകള്‍ വരെ വെള്ളത്തിലാഴ്ന്ന്ു. പശുക്കള്‍ മുഴുപട്ടിണിയലാണ്. വ്യാപകമായി കെട്ടിടങ്ങള്‍ പൊളിഞ്ഞു, കനത്ത മഴയുടെ ശബ്ദം മാത്രം നാലുവശവും. ഗ്രാമങ്ങളിലെ വഴികള്‍ എല്ലാം തകര്‍ന്നിരിക്കുകയാണ്. വൈദ്യുതി ദിവസങ്ങളായി Read More …

ഹ്യുണ്ടായി പ്ലാന്റില്‍ അമേരിക്കന്‍ കുടിയേറ്റ വകുപ്പ് റെയ്ഡ്; നൂറുകണക്കിന് തൊഴിലാളികള്‍ പിടിയിലായി

ജോര്‍ജിയയിലെ ബ്രയാന്‍ കൗണ്ടിയിലെ ഹ്യുണ്ടായി വാഹന നിര്‍മ്മാണ യൂണിറ്റില്‍ അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (DHS) സെപ്റ്റംബര്‍ 5-ന് വലിയ റെയ്ഡ് നടത്തി. കുടിയേറ്റ നിയമലംഘനത്തിനെതിരെയുളള ഈ പരിശോധനയില്‍ ഏകദേശം 475 പേരെ കസ്റ്റഡിയിലെടുത്തതായി ഫെഡറല്‍ അധികൃതര്‍ അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ വര്‍ക്ക്‌സൈറ്റ് റെയ്ഡായി അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചു. Read More …

വഖഫ് നിയമം; സമസ്ത വീണ്ടും സുപ്രീം കോടതിയിൽ, ‘നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നു, കെട്ടിടങ്ങള്‍ തകര്‍ക്കുന്നു’

വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ Read More …

ട്രംപിന്‍റെ താരിഫ് സമ്മര്‍ദത്തിന് വഴങ്ങില്ല; റഷ്യൻ എണ്ണ ഇറക്കുമതി തുടരുമെന്ന് മോദി

ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ Read More …

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോണ്‍ ഫാക്ടറിയും മോദി സന്ദര്‍ശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം നാലിനാകും മോദി എത്തുന്നത്. നാളെ ചൈനീസ് സമയം Read More …