സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സ്വദേശി എല്ലാവരുടെയും ജീവിതമന്ത്രമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങളായിരിക്കും ലോകം ഇനി ഓടിക്കുകയെന്നും ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി ആഗോള, ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിത്താര ഫ്‌ലാഗ് ഓഫ് ചെയ്യുകയായിരുന്നു മോദി. സ്വദേശി ഉത്പന്നങ്ങള്‍ Read More …

സംഘ പ്രവര്‍ത്തനം അര്‍ത്ഥപൂര്‍ണമാകുന്നത് ഭാരതം വിശ്വഗുരുവായിത്തീരുമ്പോഴാണെന്ന് ഡോ. മോഹന്‍ ഭാഗവത്.

ഭാരതകേന്ദ്രിതമായാണ് സംഘം സ്ഥാപിക്കപ്പെട്ടത്. സംഘ പ്രാര്‍ത്ഥനയുടെ അവസാന വരിയായ ‘ഭാരത് മാതാ കീ ജയ്’ എന്നതാണ് പ്രവര്‍ത്തനത്തിനുള്ള പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് ശതാബ്ദിയുടെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ഭവനില്‍ നൂറ് വര്‍ഷത്തെ സംഘയാത്ര – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍ ത്രിദിന പ്രഭാഷണപരമ്പരയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘത്തിന്റെ ഉയര്‍ച്ചയുടെ പ്രക്രിയ മന്ദഗതിയിലാണ്. Read More …

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്ന് അമിത് ഷാ

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകില്ലെന്നും ഉദയനിധി തമിഴ്‌നാട് മുഖ്യമന്ത്രി ആകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതെല്ലാം സോണിയയുടെയും സ്റ്റാലിന്റെയും ആഗ്രഹം മാത്രമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ബിജെപി ബൂത്തുതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിരുനെല്‍വേലിയില്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്രസംഗം. തമിഴ്‌നാട്ടിലെ ജനങ്ങളെയും ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി എപ്പോഴും ബഹുമാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.പഹല്‍ഗാമില്‍ Read More …

തെരുവുനായ പ്രശ്നം: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി; സംസ്ഥാനങ്ങളെ കക്ഷിയാക്കാൻ നിര്‍ദേശം

ദില്ലിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട കേസിൽ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. തെരുവുനായ പ്രശ്നത്തിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ചു. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതികളിലെ കേസുകളുടെ വിവരങ്ങളും സുപ്രീം കോടതി തേടി. തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ നയം വേണമെന്നും കോടതി Read More …

പുതിയ ബില്ലുകള്‍ ഫെഡറലിസത്തിന്റെ ആത്മാവിനെ വെല്ലുവിളിക്കുന്നതാകുമോ?

ന്യുഡല്‍ഹിനടപ്പുപാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനം കേന്ദ്രം അതിവേഗം കൊണ്ടുവന്ന മൂന്ന് ബില്ലുകളില്‍ ഒന്നായി ഭരണഘടനാ ഭേദഗതിയും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ശുദ്ധിയും ഉത്തരവാദിത്വവും ഉറപ്പാക്കാനാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അഞ്ച് വര്‍ഷം മേല്‍ തടവുശിക്ഷ ലഭ്യമായ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയില്‍ എടുക്കുന്നത് ആരെയാണെങ്കിലും അവരുടെ പദവി നഷ്ടമാകുമെന്നതാണ് ബില്ലിലെ Read More …

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും.

നാളെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കും.അമിത് ഷായുടെ സന്ദർശനത്തിനോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണമുണ്ട്. ഇന്ന് രാത്രി 8 മണിക്ക് ശേഷം NH 544 മുട്ടം, കളമശ്ശേരി, ഇടപ്പളളി, പാലാരിവട്ടം, കലൂർ, കച്ചേരിപ്പടി, ബാനർജി റോഡ്, ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, ബോൾഗാട്ടി ജംഗ്ഷൻ എന്നിവടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 11 മണി Read More …

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടുത്ത നിയന്ത്രണം; 300 കമ്പനികള്‍ പൂട്ടേണ്ടി വരും; സാമൂഹ്യ വിപത്തെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് കടുത്ത നിയന്ത്രണം കൊണ്ടു വരുന്ന പുതിയ ബില്‍ ഈ മേഖലയിലെ നിരവധി കമ്പനികളുടെ നിലനില്‍പ്പിനെ ബാധിക്കും. അതേസമയം, സാമ്പത്തിക ഇടപാടുകള്‍ മൂലം കുടുംബങ്ങളെയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും തന്നെ തകര്‍ക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോല്‍സാഹിപ്പിക്കാനാകില്ലെന്ന കടുത്ത നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ച Read More …

പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ തള്ളി സുപ്രീംകോടതി. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു. കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം Read More …