ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം; ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖത്തടിച്ചു, യുവാവ് അറസ്റ്റിൽ

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇതിൽ പങ്കെടുക്കാനെന്ന രീതിയിൽ ചില പേപ്പറുകളുമായി എത്തിയ യുവാവാണ് രേഖാ ഗുപ്തയെ ആക്രമിച്ചത്. മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ ആക്രോശിച്ചുകൊണ്ട് ഇയാൾ മുഖത്തടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ അറസ്റ്റ് ചെയ്ത് നീക്കി. പോലീസിന്റെയും Read More …

സല്‍വ-ജുഡും നിരോധിച്ച വിധി വീണ്ടും ഓര്‍മ്മിപ്പിച്ച് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി

ഹൈദരാബാദ്: മുന്‍ സുപ്രീം കോടതി ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡി, 2011-ല്‍ നല്‍കിയ നിര്‍ണായക വിധി മ വീണ്ടും വാര്‍ത്തകളില്‍. ചത്തീസ്ഗഡില്‍ പ്രവര്‍ത്തിച്ചിരുന്ന സായുധ കൂട്ടായ്മയായ ‘സല്‍വ-ജുഡും’ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റെഡ്ഡി അധ്യക്ഷനായ ബെഞ്ച് അത് നിരോധിക്കുകയായിരുന്നു. ഗോത്രവര്‍ഗ്ഗ യുവാക്കളെ Special Police Officers (SPO) ആയി നിയമിച്ച് മാവോയിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ വിന്യസിക്കുകയായിരുന്നു സല്‍വ-ജുഡും. Read More …

ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദ് സ്വദേശിയാണ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം Read More …

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

വോട്ട് മോഷണ ആരോപണങ്ങൾക്ക് സത്യവാങ്മൂലം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം. കേന്ദ്രത്തിലും ബിഹാറിലും ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ കമ്മീഷനെ ശക്തമായി നേരിടുമെന്ന് രാഹുൽ പറഞ്ഞു. ഗയ ജിയിൽ നടന്ന വോട്ട് അധികാർ യാത്രയ്ക്കിടെ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മോഷണം പിടിക്കപ്പെട്ടു, ഇപ്പോൾ കമ്മീഷൻ എന്നോട് Read More …

ഹിമാചൽ പ്രദേശിൽ ഭൂചലനം.

കാംഗ്ര മേഖലയിലാണ് റിക്‌ടർ സ്കെ‌യിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. രാത്രി 9.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ധർമ്മശാലയോട് അടുത്തുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഉയർന്ന അപകട സാധ്യതയുള്ള സീസ്മിക് സോൺ 5ൽ വരുന്ന പ്രദേശമാണ് കാംഗ്ര ജില്ല. ഹിമാചൽ പ്രദേശിൽ കനത്ത മഴയും, പെട്ടെന്നുള്ള വെള്ളപ്പൊക്കവും, മേഘവിസ്ഫോടനവും അനുഭവപ്പെടുന്നതിനിടെയാണ് Read More …

വി സി നിയമനം: റിട്ട. ജഡ്ജി സുധാംശു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; ഉത്തരവിട്ട് സുപ്രീം കോടതി.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്. സ്ഥിരം വി സി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി Read More …

‘വോട്ട് കൊള്ള’ ആരോപണം ഇന്നും പാർലമെന്‍റിനെ പ്രക്ഷുബ്ധമാക്കും, രാഹുലിന്‍റെ വോട്ടർ അധികാർ യാത്ര തുടരുന്നു

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയും വര്‍ഷകാല സമ്മേളനം തടസപ്പെട്ടിരുന്നു. അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ ഇന്നും തുടരും. വോട്ട് അധികാർ യാത്ര ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുക. Read More …

വോട്ടര്‍ പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ പേര് കാരണ സഹിതം പ്രസിദ്ധീകരിക്കണം- കമ്മിഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി : ബിഹാറിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിർദേശങ്ങൾ കമ്മിഷൻ അംഗീകരിക്കുകയും ചെയ്തു. ബിഹാറിലെ എസ്ഐആറിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്‌. വോട്ടര്‍ പട്ടികയില്‍ നേരത്തെ പേരുണ്ടാകുകയും Read More …