അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി : 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ സർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ എയർ ഇന്ത്യ നേരത്തേ Read More …

എയര്‍ ഇന്ത്യാ വിമാനാപകടം: തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍, 187 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

അഹമ്മദാബാദ് : എയർ ഇന്ത്യാ വിമാന അപകടത്തില്‍ രണ്ട് ഡിഎൻഎ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. 187 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. 15 മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളില്‍ നിന്ന് കൂടുതല്‍ സാമ്ബിളുകള്‍ക്കായി കാത്തിരിക്കുകയാണ്. ഗുജറാത്ത് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചതാണിത്. അഹമ്മദാബാദില്‍ നിന്ന് Read More …

ഇംഗ്ലീഷ് ഭാഷക്കെതിരെ രംഗത്തെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഈ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ അധികം വൈകാതെ നാണംകെടുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സമൂഹത്തിന്റെ സൃഷ്ടി വിദൂരമല്ല. ദൃഢനിശ്ചയമുള്ളവര്‍ക്ക് മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെ രത്‌നങ്ങളാണ്. ഇന്ത്യയുടെ ഭാഷാ പൈതൃകം വീണ്ടെടുക്കാനും മാതൃഭാഷകളില്‍ അഭിമാനത്തോടെ ലോകത്തെ നയിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ രാജ്യം, നമ്മുടെ സംസ്‌കാരം, ചരിത്രം, Read More …

എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി

ബാങ്ക് എ.ടി.എമ്മുകളിൽനിന്ന് കുറച്ചുകാലം ‘അപ്രത്യക്ഷമായ’ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി. എ.ടി.എം വഴി കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായ സാഹചര്യത്തിൽ റിസർവ് ബാങ്ക് നിർദേശപ്രകാരമാണ് 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്.. എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് Read More …

ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ 110 വിദ്യാര്‍ത്ഥികളെ ഇന്ന് ഡല്‍ഹിയില്‍ എത്തിച്ചേക്കും. അര്‍മീനിയ, യുഎഇ എന്നീ രാജ്യങ്ങള്‍ വഴി കടല്‍, കര മാര്‍ഗങ്ങളിലൂടെയാണ് ഒഴിപ്പിക്കല്‍. ടെഹ്റാനിലും പരിസരങ്ങളിലുമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ഇതില്‍ 6000 ഓളം പേര്‍ വിദ്യാര്‍ത്ഥികളാണ്. 600 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ Read More …

കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

വിമാനം നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 9:31-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട 6E 648 നമ്പർ വിമാനത്തിൽ 157 യാത്രക്കാരുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് നാഗ്പൂരിൽ ലാൻഡിങ് നടന്നത്. നിലവിൽ യാത്രക്കാരെല്ലാം വിമാനത്താവള ടെർമിനലിലാണുള്ളത്. വിമാനത്തിൽ വിശദമായ പരിശോധന തുടരുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ

രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്​ഗഡ്, ദില്ലി എന്നിവിടങ്ങളിലും ഓരോ മരണങ്ങൾ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 119 കേസുകൾ കുറഞ്ഞു. നിലവില്‍ ആകെ Read More …

മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ദില്ലി ഗംഗാറാം ആശുപത്രിയിൽ നിരീക്ഷണത്തിലാണ് സോണിയ. ആരോ​ഗ്യനിലയെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.