ഒരുമാസം നീണ്ടു നില്‍ക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ 21 സിറ്റിംഗ്

പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും. പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപിൻ്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. പഹൽഗാം ഭീകരാക്രമണം Read More …

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഓഡിറ്റിങ് നടത്തണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കൊല്ലത്ത് സ്കൂ‌ൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. സമാന ആവശ്യം ഉന്നയിച്ച് ആറ് വർഷം മുമ്പ് മുഖ്യമന്ത്രിക്കയച്ച കത്ത് സൂചിപ്പിച്ചാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മിഥുന്റെ മരണത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. വളരെയധികം വേദനിപ്പിക്കുന്നതാണ് സംഭവം. ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാൻ ഇടയാവരുത്. ദുരന്തത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. സുരക്ഷിതമായ Read More …

ബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം

പട്‌ന: ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നളന്ദയിലാണ് റിപോര്‍ട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്‌ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂര്‍ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍, Read More …

കേരള എൻജിനീയറിങ് പ്രവേശന നടപടികളിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി

കീം പ്രവേശനം കോടതി തടഞ്ഞില്ല. ഈ വർഷത്തെ പ്രവേശന പട്ടികയിൽ മാറ്റമില്ല. പ്രവേശനം തടയാതെ നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്‌തമാക്കിയിരുന്നു. കാര്യമായ നിയമപ്രശ്‌നങ്ങളില്ലെങ്കിൽ ഇക്കൊല്ലത്തെ കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിൽ ഇടപെടില്ലെന്നു സുപ്രീം കോടതി ഇന്നലെതന്നെ വ്യക്തമാക്കിയിരുന്നു Read More …

വി സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീം കോടതിയിലേക്ക്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വൈസ് ചാൻസലർ (വി സി) നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും. താൽക്കാലിക വി സി നിയമനങ്ങൾക്ക് യു ജി സി ചട്ടങ്ങൾ ബാധകമല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിലെ പരാമർശമാണ് ഗവർണർ ചോദ്യം ചെയ്യുന്നത്. നിയമ വിദഗ്ധരുമായുള്ള പ്രാഥമിക ചർച്ചകൾക്ക് ശേഷമാണ് Read More …

സിമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

സംഘടനയുടെ നിരോധനം ചോദ്യം ചെയ്‌ത്‌ സമർപ്പിച്ച ഹർജികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതിനിടെ 2024 ജൂലൈ 24 ന്‌ വീണ്ടും നിരോധനം നീട്ടിയത്‌ ശരിയല്ലന്ന്‌ കാട്ടി സിമിയിൽ അംഗമായിരുന്ന അഹമ്മദ് സിദ്ദിഖി എന്നയാൾ സമർപ്പിച്ച ഹർജിയാണ്‌ ജസ്‌റ്റിസുമാരായ വിക്രംനാഥ്‌, സന്ദീപ്‌ മേത്ത എന്നിവർ തള്ളിയത്‌. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ നിരോധനം അഞ്ചു വർഷത്തേക്ക് നീട്ടിയ ജുഡീഷ്യൽ Read More …

വോട്ടർപട്ടിക പരിഷ്കരിക്കാനു ള്ള നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഡൽഹി എ ന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാ ർ അവസാനത്തെ പരിഷ്‌കരണത്തിനുശേഷമു ള്ള വോട്ടർപട്ടിക പുറത്തിറക്കിത്തുടങ്ങി. അടു ത്തമാസത്തോടെ സംസ്ഥാനങ്ങളിലുടനീളം വോട്ടർപട്ടികയിൽ മാറ്റംവരുത്താനുള്ള സംവി ധാനങ്ങൾ പ്രാദേശികമായി ഏർപ്പെടുത്തും. ബംഗ്ലാദേശ്, മ്യാൻമാർ കുടിയേറ്റക്കാർ ആധാർ കാർഡുണ്ടാക്കി വോട്ടർപട്ടികയിൽ കടന്നുകൂടു ന്നെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിഹാ റിൽ വോട്ടർപട്ടിക പരിഷ്‌കരിക്കുന്ന തെര ഞ്ഞെടുപ്പ് കമ്മീഷൻ്റെ Read More …

വിവാഹ മോചനക്കേസ്:പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാം; സുപ്രീംകോടതി

വിവാഹ മോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി. ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകാര്യമല്ലെന്നും Read More …