പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ രാജ്യ സന്ദര്‍ശനം നാളെ മുതല്‍

എട്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി ഘാന, ട്രിനിഡാഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും. പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ സന്ദര്‍ശനമാണിത്. ഘാനയിലേക്കാണ് ആദ്യസന്ദര്‍ശനം. 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിലാണ് ട്രിനിഡാഡ് ടുബാഗോ സന്ദര്‍ശനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെയും മോദി Read More …

ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ചരക്ക് കപ്പലിന് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് തീപ്പിടിച്ചു. ചരക്കു കപ്പലിന് രക്ഷയായി ഇന്ത്യന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് തബര്‍.

എംടി യി ചെങ് 6 എന്ന കപ്പലാണ് തീപ്പിടിച്ചത്. ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി ഒമാന്‍ ഉള്‍ക്കടലിലുണ്ടായിരുന്ന ഐഎന്‍എസ് തബറിന് ചരക്കുകപ്പലില്‍നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എന്‍ജിന്‍ റൂമില്‍നിന്നാണ് തീ പടർന്നത്. ഇതേത്തുടര്‍ന്ന് കപ്പലിലെ വൈദ്യുതി പൂര്‍ണമായും തകരാറിലായി. ഞായറാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന സന്ദേശം ഐഎന്‍എസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യന്‍ Read More …

പൊതുജനാരോഗ്യം ആസ്തി വര്‍ദ്ധിപ്പിക്കാനുളള സ്വകാര്യതാല്‍പ്പര്യം ആകുമ്പോള്‍

പ്രഭാതചിന്തഎഎം യാസര്‍ ഒരു രാഷ്ട്രത്തിന്റെ മാനവികതയുടെ അളവുകോല്‍ അതിന്റെ ആരോഗ്യ സംവിധാനമാണ്. പക്ഷേ, നമ്മുടെ ഇന്ത്യയില്‍ ആരോഗ്യസംവിധാനം ഇന്ന് ലാഭം കൊയ്യാനുളള വമ്പിച്ച വ്യവസായമായി മാറിയിരിക്കുന്നു. രാജ്യത്തെ ആശുപത്രികളില്‍ മൂന്നില്‍ രണ്ടും സ്വകാര്യ മേഖലയിലാണ്. ഇവര്‍ക്കാണ് കൂടുതല്‍ ബെഡുകളും വെന്റിലേറ്ററുകളും ഉളളത്. പക്ഷേ, ഇതൊന്നും സാധാരണ ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു ഉറപ്പ് നല്‍കുന്നില്ല. പകരം, ആവശ്യം Read More …

ജൂലായ് മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയിൽവെ

ന്യൂഡല്‍ഹി: വർഷങ്ങൾക്ക് ശേഷം പാസഞ്ചർ ട്രെയിൻ നിരക്ക് വര്‍ധനയ്‌ക്കൊരുങ്ങി റെയില്‍വെ. ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തുമെന്ന് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂലായ് ഒന്നുമുതല്‍ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരുപൈസ നിരക്കിലും, എസി ടിക്കറ്റുകളില്‍ രണ്ട് പൈസ നിരക്കിൽ Read More …

പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍

പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍. സമാനകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും, ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തി. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചു.

വ്യാജവാർത്തകൾക്ക് ഏഴുവർഷംവരെ ജയിൽ; കർണാടകത്തിൽ നിയമനിർമാണം വരുന്നു

സാമൂഹിക മാധ്യമങ്ങൾവഴി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷയും പത്തുലക്ഷം രൂപവരെ പിഴയും ലഭിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ കർണാടകത്തിൽ നിയമനിർമാണം വരുന്നു. ഇതിനുള്ള കരട് ബിൽ തയ്യാറായി. കർണാടക ‘മിസിൻഫർമേഷൻ ആൻഡ് ഫെയ്ത് ന്യൂസ് (പ്രൊഹിബിഷൻ )ബിൽ 2025’ അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ചചെയ്യും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ രണ്ടരവർഷം തടവും പിഴയും ലഭിക്കും. Read More …

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധം; ഉത്തരവിറക്കി കേന്ദ്രം

ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ Read More …

ബിഹാറിന് മുകളിൽ ന്യൂനമർദ്ദം: കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു; നാളെ 7 ജില്ലകളിൽ മുന്നറിയിപ്പ്

കേരളത്തിൽ നാളെ മുതൽ മഴ സജീവമാകാൻ സാധ്യത. ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് Read More …