ഇസ്രായേലിന്റെ ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ പദ്ധതി വംശഹത്യക്ക് തുല്യമെന്ന് മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ട്

ഗള്‍ഫ് ഡസ്‌ക് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഗാസയിലെ റഫായില്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ‘ഹ്യൂമാനിറ്റേറിയന്‍ സിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് വാസ്തവത്തില്‍ ഒരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പാണെന്നാണ് ഇസ്രായേലിന്റെ മുന്‍ പ്രധാനമന്ത്രി എഹൂദ് ഒല്‍മെര്‍ട്ടിന്റെ പ്രതികരണം. പാല്‍സ്തീന്‍ ജനതയെ ബലമായി ഇവിടെ കയറ്റുന്നത് വംശഹത്യയുടെ ഭാഗമാണെന്നും ഒല്‍മെര്‍ട്ട് The Guardian ദിനപത്രത്തിനോട് പറഞ്ഞു. ഇത് ഒരു കോണ്‍സണ്‍ട്രേഷന്‍ Read More …

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ നിലച്ചത് അപകട കാരണം

അഹമ്മദാബാദ് വിമാന ദുരന്തം: എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്‌തത് അപകട കാരണംഅഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയർ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ Read More …

ദില്ലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി.

ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സമീപപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 പോയിന്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.04നായിരുന്നു ഭൂചലനമുണ്ടായത്. ഹരിയാനയിലെ ജജ്ജർ ആണ് പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു പ്രഭവകേന്ദ്രം.

ഗുജറാത്തില്‍ പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു; വാഹനങ്ങള്‍ നദിയിലേക്ക് വീണു

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയിൽ പാലം തകർന്നുവീണ് ഒമ്പത് പേർ മരിച്ചു. വഡോദര ജില്ലയിലെ പാദ്രയിൽ മഹിസാഗർ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണു. രണ്ട് ട്രക്കുകൾ, ഒരു എസ് യു വി, ഒരു പിക്കപ്പ് വാൻ, ഒരു ഓട്ടോറിക്ഷ എന്നിവ നദിയിലേക്ക് വീണതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ തിരക്കേറിയ സമയത്തായിരുന്നു Read More …

തമിഴ്നാട്‌ കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

അപകടത്തിൽ പത്തോളം കുട്ടികൾക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. ഗുരുതര വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത്. തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതെന്ന് റെയിൽവേ വൃത്തങ്ങൾ പ്രതികരിച്ചു. സുരക്ഷാ ജീവനക്കാരൻ ഉറങ്ങിപ്പോയതാണെന്നാണ് സംശയം. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് Read More …

ബംഗളൂരുവില്‍ ചിട്ടിക്കമ്പനി നടത്തി മലയാളി ദമ്പതികള്‍ മുങ്ങി

ബംഗളൂരു: ബംഗളൂരുവില്‍ ചിട്ടിക്കമ്പനിനടത്തി മലയാളി ദമ്പതിമാര്‍ മുങ്ങിയെന്ന് പരാതി. ബംഗളൂരു രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് ആന്‍ഡ് ഫൈനാന്‍സ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ വി ടോമി, ഭാര്യ ഷൈനി ടോമി എന്നിവര്‍ക്കെതിരെയാണ് പേരിലാണ് പരാതി. ഇവരുടെ പേരില്‍ രാമമൂര്‍ത്തി നഗര്‍ പോലിസ് കേസെടുത്തു. ബുധനാഴ്ച മുതല്‍ ഇവരെ കാണാതായെന്നാണ് Read More …

അലക്ഷ്യമായി വാഹനം ഓടിച്ച വ്യക്തി അപകടത്തിൽ മരിച്ചാൽ നഷ്ടപരിഹാരത്തുക നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീം കോടതി.

അമിത വേഗം, സ്റ്റണ്ട് പ്രകടനം, ഗതാഗത നിയമങ്ങൾ ലംഘിക്കൽ തുടങ്ങിയ ഡ്രൈവറുടെ സ്വന്തം തെറ്റ് കാരണം അപകടം സംഭവിച്ചാൽ മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ കമ്പനിയെ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 2014ൽ ഉണ്ടായ അപകടത്തിൽ മരിച്ച കർണാടക സ്വദേശി എൻ എസ് രവീഷിൻ്റെ ഭാര്യ നൽകിയ Read More …

‘പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള ശ്രമം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ദില്ലി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാർട്ടികളുടെ നിർദ്ദേശങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് എംപി. നോട്ടുനിരോധനം പോലെ ബീഹാറിൽ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിൻവാതിലിലൂടെ എൻ ആർ സി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.