നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ ആശ (38) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പോലീസിനെ വിളിച്ച്‌ അറിയിച്ചിരുന്നു. Read More …

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം

എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ കാമ്ബ്രം സ്വദേശി സംഘമിത്രയാണ് അപകടത്തില്‍ മരിച്ചത്. പതിനേഴ് തീര്‍ത്ഥാടകര്‍ക്കാണ് പരുക്കേറ്റത് . മൃതദേഹം എരുമേലി ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരും. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് Read More …

പാളംതെറ്റിയസില്‍വര്‍ ലൈനു ബദല്‍ , :സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ വന്ദേഭാരത്‌ വരുന്നു

പത്തനംതിട്ട : കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്‌ചിതത്വത്തില്‍ നില്‍ക്കേ, സ്‌റ്റാന്‍ഡേഡ്‌ ഗേജില്‍ ഓടുന്ന വന്ദേഭാരത്‌ ട്രെയിനുകള്‍ നിര്‍മിക്കാനൊരുങ്ങി റെയില്‍വേ. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച്‌ ഫാക്‌ടറിയിലാണു നിര്‍മാണം. പ്രാരംഭനടപടികള്‍ ആരംഭിച്ചതായി സൂചന.നിലവില്‍ ബ്രോഡ്‌ ഗേജിലുള്ള വന്ദേഭാരത്‌ ട്രെയിനുകള്‍ക്കു മണിക്കൂറില്‍ 200 കിലോമീറ്റര്‍ ശേഷിയുണ്ടെങ്കിലും 130-160 കി.മീ. വേഗത്തിലാകും ഓടുക. പരീക്ഷണയോട്ടത്തില്‍ 180 കി.മീ. പ്രഖ്യാപിതവേഗം കൈവരിച്ചെങ്കിലും Read More …

നിലയ്ക്കല്‍-പമ്ബ സര്‍വീസില്‍ തീര്‍ഥാടകരെ കുത്തി നിറച്ച്‌ കെഎസ്‌ആര്‍ടിസി

ഹൈക്കോടതി വിധി പാലിക്കാതെ കെഎസ്‌ആര്‍ടിസി. നിലയ്ക്കല്‍ – പമ്ബ ചെയിന്‍ സര്‍വീസില്‍ തീര്‍ഥാടകരെ ബസില്‍ കുത്തി നിറച്ച്‌ കൊണ്ടു പോകുന്നു. കയറു കെട്ടിയാണ് തീര്‍ഥാടകരെ നിയന്ത്രിക്കുന്നത്. ആവശ്യത്തിന് ബസ് ഇല്ല എന്ന പേരിലാണ് തീര്‍ഥാടകരെ ബസില്‍ കുത്തി നിറയ്ക്കുന്നത്. തീര്‍ഥാടകരെ സീറ്റിങ് കപ്പാ സിറ്റിയില്‍ മാത്രമെ കൊണ്ടു പോകാവൂ എന്ന ഹൈക്കോടതി നിര്‍ദേശം അട്ടിമറിക്കുകയാണ്. അതേസമയം Read More …

10 ദിവസം പിന്നിടുമ്ബോള്‍ ശബരിമലയില്‍ വരുമാനം 52 കോടി കഴിഞ്ഞു

മണ്ഡല മകരവിളക്ക് തീര്‍ഥാടനം തുടങ്ങി 10 ദിവസം പിന്നിടുമ്ബോള്‍ ശബരിമലയില്‍ വരുമാനം 52 കോടി കഴിഞ്ഞു. അപ്പം അരവണ വില്‍പ്പനയിലാണ് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായത്. ഇന്നുമുതല്‍ തിരക്കേറാനുള്ള സാധ്യത കണക്കിലെടുത്ത് പമ്ബയിലും സ്പോട്ട് ബുക്കിങ് തുടങ്ങി. അരവണ ക്ഷാമം വരില്ലെന്നും കുടിവെള്ള വിതരണത്തില്‍ അടക്കമുള്ള അപാകതകള്‍ പരിഹരിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മണ്ഡല കാലം Read More …

തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതര ചട്ടലംഘനം

പീരുമേട്‌: ശബരിമല തീര്‍ഥാടകരുമായി എത്തുന്ന അന്യസംസ്‌ഥാന വാഹനങ്ങളില്‍ ഗുരുതരമായ ചട്ടലംഘനം. ഭാരത സര്‍ക്കാരിന്റെ ബോര്‍ഡുകള്‍ പതിപ്പിച്ചതും ബീക്കണ്‍ ലൈറ്റുകള്‍ പിടിപ്പിച്ചതുമായ സ്വകാര്യ വാഹനങ്ങള്‍ ധാരാളമായി കുമളി വഴി എത്തുന്നു. ഇങ്ങനെ എത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത്‌ പിഴചുമത്തി അനധികൃത ബോര്‍ഡും ലൈറ്റും അഴിപ്പിച്ചു. നമ്ബര്‍ പ്ലേറ്റ്‌ പകുതി ഭാഗം കട്ടിയുള്ള ചന്ദനം ഉപയോഗിച്ച്‌ മറച്ച്‌ വരുന്ന വാഹനങ്ങളുമുണ്ട്‌.ക്യാമറയില്‍ Read More …

ഭര്‍ത്താവിന്റെ സുഹൃത്തുമായി ദീര്‍ഘനേരം സംസാരിച്ചു, പിന്നാലെ യുവതി ജീവനൊടുക്കി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

പത്തനംതിട്ട: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. മുളമ്ബുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്‌ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകളൊന്നും ഉണ്ടായിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരിക്കുന്നതിന് Read More …

മന്ത്രിമാര്‍ ഇന്ന് പമ്ബയില്‍

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വനം, ആരോഗ്യ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനും ആരോഗ്യ മന്ത്രി വീണാജോര്‍ജും ഇന്ന് പമ്ബയിലെ ശ്രീരാമസാകേതം ഹാളില്‍ അവലോകന യോഗങ്ങള്‍ നടത്തും. രാവിലെ 11ന് വനം മന്ത്രിയുടെ അദ്ധ്യക്ഷതയിലും ഉച്ചകഴിഞ്ഞ് 2.30ന് ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും യോഗങ്ങള്‍ ചേരും. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന Read More …