ഉപ്പേരി മുതല്‍ പായസം വരെ

പത്തനംതിട്ട: കളക്ടറേറ്റ് വളപ്പില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആരംഭിച്ച വിപണന മേള ആദ്യദിനം തന്നെ ശ്രദ്ധേയമായി. വിവിധതരം അച്ചാറുകള്‍, ജ്യൂസുകള്‍, അരിപ്പൊടി, ഉപ്പേരി, ചക്കക്കുരു അവലോസുപൊടി, ബ്രഹ്മി ഉത്പന്നങ്ങള്‍, തേന്‍, മെഴുകുതിരി, ആഭരണങ്ങള്‍, നെറ്റിപ്പട്ടം, സോപ്പുല്‍പ്പന്നങ്ങള്‍, ജൈവപച്ചക്കറികള്‍, പായസം എന്നിവ മേളയില്‍ ലഭ്യമാണ്. കളക്ടറേറ്റ് ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെയെത്തിയവരുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍. മേള Read More …

ഐഎവൈ പദ്ധതിയില്‍ ജില്ലയുടെ പ്രകടനം മികച്ചത്: ആന്റോ ആന്റണി എംപി

പത്തനംതിട്ട ഭവനരഹിതരായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതിപട്ടിക വര്‍ഗക്കാര്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിക്കുന്നതിന് ധനസഹായം നല്‍കുന്ന ഇന്ദിരാ ആവാസ് യോജന പദ്ധതി (ഐ.എ.വൈ) നടത്തിപ്പില്‍ 201516 സാമ്പത്തിക വര്‍ഷം പത്തനംതിട്ട ജില്ല മികച്ച പ്രകടനം നടത്തിയെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യുന്ന ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് Read More …

തണ്ണീര്‍ത്തട സംരക്ഷണം സംസ്‌കൃതിയുടെ നിലനില്‍പ്പിന് അനിവാര്യം ജില്ലാ കളക്ടര്‍

പത്തനംതിട്:ട മാനവ സംസ്‌കാരത്തിന്റെ നിലനില്‍പ്പിന് തണ്ണീര്‍ത്തട സംരക്ഷണം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനാചരണത്തിന്റെ ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിര ജീവനോപാധി എന്ന വിഷയത്തില്‍ പത്തനംതിട്ട ടൗണ്‍ ഹാളില്‍ സിസ്റ്റെഡ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്നും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും Read More …

സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണം

പത്തനംതിട്ട: ജില്ലയിലെ സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം ശക്തിപ്പെടുത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ സമിതി യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സമിതി യോഗം ചേരണമെന്നും തീരുമാനമായി. സ്‌കൂളുകളില്‍ ബോധവത്ക്കരണം സംഘടിപ്പിക്കുമ്പോള്‍ പഞ്ചായത്ത് പ്രതിനിധികളെക്കൂടി അറിയിക്കണം. പോലീസും എക്‌സൈസും സംയുക്ത പരിശോധന നടത്തണം. ചെറുകോല്‍പ്പുഴ, Read More …

ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് : 650 പേര്‍ പങ്കെടുക്കും

പത്തനംതിട്ട: ഫെബ്രുവരി 24 മുതല്‍ 27 വരെ പത്തനംതിട്ട നിലയ്ക്കലില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 650 താരങ്ങള്‍ പങ്കെടുക്കും. നിലയ്ക്കലില്‍ നിന്ന് ളാഹയിലേക്കുള്ള 10 കിലോമീറ്റര്‍ ദൂരമാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് വനമേഖലയില്‍ നടക്കുന്നത്. രാജു ഏബ്രഹാം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ജില്ലാ Read More …

രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും : മന്ത്രി അടൂര്‍ പ്രകാശ്

പത്തനംതിട്ട: സംസ്ഥാനത്ത് രണ്ടു ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നിയില്‍ ഭൂരേഖ നല്‍കുന്നതിനായി താലൂക്ക് ഓഫീസിനു സമീപം ഒരുക്കിയ പ്രത്യേക ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1,48,347 പേര്‍ക്ക് സര്‍ക്കാര്‍ ഇതുവരെ പട്ടയം നല്‍കി. സംസ്ഥാന രൂപീകരണത്തിനു ശേഷം ഏറ്റവുമധികം പട്ടയം നല്‍കുന്നത് ഇപ്പോഴാണ്. മറ്റു Read More …

കോന്നിയില്‍ അയ്യായിരത്തോളം പേര്‍ക്ക് ഭൂരേഖ

പയ്യനാട് റവന്യു, വനം വകുപ്പ് സംയുക്ത സര്‍വ്വെ പ്രകാരം വനഭൂമിയില്‍ നിന്നും മാറ്റപ്പെട്ട കോന്നിയിലെ അയ്യായിരത്തോളം പേര്‍ക്ക് കൈവശ രേഖ നല്‍കുന്നതിന് നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനായി കോന്നി താലൂക്ക് ഓഫീസില്‍ പ്രത്യേക ഓഫീസ് ഇന്ന് രാവിലെ ഒന്‍പതിന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. വനഭൂമി 1977 ജനുവരി ഒന്നിന് മുന്‍പു മുതല്‍ കൈവശമുള്ളവര്‍ക്കാണ് Read More …

നഗരത്തെ മാലിന്യ വിമുക്തമാക്കാന്‍ പരിശ്രമിക്കണം

അടൂര്‍: അടൂര്‍ നഗരത്തെ മാലിന്യവിമുക്തമാക്കാന്‍ നഗരവാസികളെല്ലാവരും പരിശ്രമിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എം എല്‍ എ. വൈ എം സി എ ഹാളില്‍ നടന്ന ശുചിത്വ നഗരശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടൂരിനെ ശുചിത്വനഗരമാക്കാന്‍ നല്ല പരിശ്രമമാണ് നടക്കുന്നത്. എല്ലാവരും പരിശ്രമിച്ചാല്‍ ഉദ്ദേശിച്ച രീതിയില്‍ നഗരത്തെ മാലിന്യമുക്തമാക്കാം. ഉറവിട മാലിന്യ സംസ്‌കരണം ഉണ്ടാകണമെന്നും ശില്‍പശാലയ്ക്ക് തുടര്‍ച്ചയായി പദ്ധതികള്‍ Read More …