തീര്‍ഥാടന സീസണിലെ സൗകര്യങ്ങള്‍ മാസപൂജ സമയത്തും ലഭ്യമാക്കും

പത്തനംതിട്ട:  ശബരിമല തീര്‍ഥാടന സീസണില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങള്‍ മാസപൂജ സമയത്തും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അയ്യപ്പസേവാ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് Read More …

ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം

പത്തനംതിട്ട:  ശബരിമല സന്നിധാനത്തെയും പരിസരങ്ങളിലെയും ശുചീകരണ പ്രവൃത്തികള്‍ അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനപോലെ വിവിധ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന കാലയളവില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തീര്‍ഥാടനം സുഗമമാക്കിയ ബോര്‍ഡിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന Read More …

സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

പത്തനംതിട്ട: തിരുവനന്തപുരം സൈബര്‍ശ്രീ സെന്ററില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന സോഫ്‌റ്റ്വെയര്‍ വികസന പരിശീലനത്തിന് 22നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 23 വരെ അപേക്ഷിക്കാം. എന്‍ജിനിയറിംഗ് (ഐ.ടി, സി.എസ്, ഇലക്ട്രോണിക്‌സ്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 4500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും Read More …

പട്ടയ വിതരണം : സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും

പത്തനംതിട്ട: അത്തിക്കയത്ത് 46 ഏക്കറിലും വലിയപതാലില്‍ 300 പേര്‍ക്ക് (പട്ടികവര്‍ഗം ഉള്‍പ്പെടെ) 76 ഏക്കര്‍ സ്ഥലത്തിനും പട്ടയം നല്‍കാനും സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചു. വലിയപതാലിലെ സ്ഥലത്തിന് പട്ടയം നല്‍കുന്നതിന് റിപ്പോര്‍ട്ട് തയാറാക്കാന്‍ റാന്നി തഹസില്‍ദാരെ ചുമതലപ്പെടുത്തി. റാന്നി താലൂക്കിലെ പട്ടയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാജു ഏബ്രഹാം എം.എല്‍.എയുടെ Read More …

ഗവിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ലെന്ന് റാന്നി ഡി.എഫ്.ഒ അറിയിച്ചു

കെഎസ്ആര്‍ടിസി ബസുകളില്‍

പത്തനംതിട്ട: പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം തുടങ്ങി കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്യുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം അടങ്ങുന്ന ലഘുലേഖയും പ്ലാസ്റ്റിക് കാരി ബാഗിനു പകരം തുണിസഞ്ചിയും നല്‍കുന്ന ജില്ലാ ഭരണകൂടത്തിന്റെ മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായുള്ള ബോധവത്കരണ പ്രചാരണത്തിന്റെ ഉദ്ഘാടനം പമ്പ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനംഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. രാജു Read More …

നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യം

പത്തനംതിട്ട: ഗ്രാമ വികസന വകുപ്പുവഴി നടപ്പാക്കുന്ന നീര്‍ത്തട പദ്ധതികള്‍ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും അവയുടെ വിജയത്തിന് വിവിധ വകുപ്പുകളുടെ സംയോജനം ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, സംയോജിത നീര്‍ത്തട വികസന പരിപാടി എന്നീ പദ്ധതികളെ സംബന്ധിച്ചു നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് Read More …

കുഴല്‍ക്കിണര്‍ നിര്‍മാണം : രജിസ്‌ട്രേഷനെടുക്കണം

പത്തനംതിട്ട: ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്ന റിഗ്ഗുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഭൂജല വകുപ്പില്‍ 50000 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്നും ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഒരു സ്ഥാപനത്തിന്/ഏജന്‍സിക്ക് റിഗ്ഗ് ഒന്നിന് 10000 രൂപ നിരക്കില്‍ അധിക ഫീസ് നല്‍കി പരമാവധി മൂന്ന് റിഗ്ഗുകള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. കുഴല്‍ക്കിണര്‍ Read More …