വിദ്യാഭ്യാസ വായ്പ: 94.79 ലക്ഷം രൂപ പലിശ സബ്‌സിഡി അനുവദിച്ചു

പത്തനംതിട്ട: ജില്ലയില്‍ 2004 ഏപ്രില്‍ ഒന്നു മുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിദ്യാഭ്യാസ വായ്പയെടുത്ത ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ 158 അപേക്ഷകര്‍ക്ക് പലിശ സബ്‌സിഡിയായി 94,79,000 രൂപ സര്‍ക്കാര്‍ അനുവദിച്ചു. അര്‍ഹമായ തുക ഓരോ അപേക്ഷകന്റെയും വായ്പാ അക്കൗണ്ടിലേക്ക് ഇട്രാന്‍സ്ഫര്‍ ചെയ്യും. പലിശ സബ്‌സിഡിക്ക് അര്‍ഹരായവരുടെ പേരുവിവരം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റിലും ലീഡ് Read More …

തീര്‍ഥാടക വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്ര ഹാളില്‍ നിര്‍മിച്ച തീര്‍ഥാടക വിശ്രമ കേന്ദ്രം രാജു ഏബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് തീര്‍ഥാടക വിശ്രമ കേന്ദ്രം നിര്‍മിച്ചത്. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. അയ്യപ്പസേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍ Read More …

അടൂര്‍ ഗവ.പോളിടെക്‌നിക്ക് പുതിയ സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജിന് പുതുതായി പണികഴിപ്പിച്ച സമുച്ചയത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വനിതാ ഹോസ്റ്റലിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബും, കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം റവന്യു മന്ത്രി അടൂര്‍ പ്രകാശും, ക്യാമ്പസ് റോഡിന്റെയും ചുറ്റുമതിലിന്റെയും നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി Read More …

മാധ്യമങ്ങള്‍ മത്സരങ്ങളുടെ മൂല്യച്യുതിയില്‍ : ബ്ലസി

മാധ്യമങ്ങള്‍ മത്സരങ്ങളുടെ മൂല്യച്യുതിയില്‍ : ബ്ലസി പത്തനംതിട്ട: മത്സരങ്ങള്‍ കൂടുമ്പോഴുണ്ടാകുന്ന മൂല്യച്യുതിയിലാണ് മാധ്യമങ്ങളെന്ന് ചലച്ചിത്ര സംവിധായകന്‍ ബ്ലസി പറഞ്ഞു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള കയര്‍ ഫെയറില്‍ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ കാര്യങ്ങള്‍ കണ്ടെത്തി ഏറ്റവും ആര്‍ജവത്തോടെ അറിയിക്കേണ്ട വിഭാഗമാണ് മാധ്യമ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ Read More …

തിരുവല്ലാ റെയില്‍വേ നവീകരണത്തിന് എം.പി ഫണ്ടില്‍ നിന്ന് ഒരു കോടി

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടെയുള്ള നവീകരണത്തിന് എം.പി. ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചതായി ആന്റോ ആന്റണി എം.പി പറഞ്ഞു. തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും വനം വന്യജീവി വകുപ്പിന്റേയും സഹകരണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ Read More …

പ്രായോഗിക പരീക്ഷ

പത്തനംതിട്ട: ജില്ലയില്‍ ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 216/14) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി ജനുവരി അഞ്ചു മുതല്‍ എട്ടുവരെ രാവിലെ ആറു മുതല്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രായോഗിക പരീക്ഷ (എച്ച്. ടെസ്റ്റ്+റോഡ് ടെസ്റ്റ്) നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് മെമ്മോ, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ Read More …

വിജ്ഞാനം പകര്‍ന്ന് കാര്‍ഷിക സെമിനാര്‍

പത്തനംതിട്ട: പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള കയര്‍ ഫെയറില്‍ ചൊവ്വാഴ്ച കാര്‍ഷിക സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിച്ചു. പ്രമാടം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി ജെയിംസ്, ആരോഗ്യ വിദ്യാഭ്യാസ Read More …

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍

പത്തനംതിട്ട: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദക്ഷിണ റെയില്‍വേയുടേയും സംസ്ഥാന വനംവന്യജീവി വകുപ്പിന്റെയും സഹകരണത്തോടെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് വൈകിട്ട് 4.30 ന് ആന്റോ ആന്റണി എം.പി നിര്‍വഹിക്കും. മാത്യു ടി.തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ദക്ഷിണ റെയില്‍വേ സീനിയര്‍ Read More …