ദേശീയ ഉപഭോക്തൃ ദിനാചരണം 30 ന്

പത്തനംതിട്ട : ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 30 ന് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. രാവിലെ 10.30 ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ Read More …

ജില്ലയുടെ വികസന സാധ്യത : വായ്പാ രൂപരേഖ പ്രകാശനം ചെയ്തു

പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി നബാര്‍ഡ് തയാറാക്കിയ 201617 വര്‍ഷത്തെ വികസന സാധ്യതാ വായ്പാ രൂപരേഖ ജില്ലാതല ബാങ്കിംഗ് ത്രൈമാസ അവലോകന യോഗത്തില്‍ പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍ ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ.എസ്.വാസുദേവന് നല്‍കി പ്രകാശനം ചെയ്തു. 201617 സാമ്പത്തിക വര്‍ഷം 5498 കോടി രൂപയുടെ വായ്പ സാധ്യതയാണ് രൂപരേഖയില്‍ Read More …

പകര്‍ച്ചപ്പനി : 283 പേര്‍ ചികിത്സ തേടി

പത്തനംതിട്ട : ജില്ലയില്‍ വൈറല്‍പനി ബാധിച്ച് 283 പേര്‍ ഇന്നലെ (ഡിസം.23) വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. കോന്നി, വള്ളിക്കോട് എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സ് ബാധിച്ച് രണ്ടുപേരും വയറിളക്കം ബാധിച്ച് 16 പേരും ചികിത്സതേടി.

കഥകളി, താള, നൃത്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ സംസ്ഥാന കഥകളി, പല്ലാവൂര്‍ അപ്പുമാരാര്‍, കേരളീയ നൃത്തനാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോട്ടയ്ക്കല്‍ ചന്ദ്രശേഖരവാര്യര്‍ക്കാണ് 2015ലെ സംസ്ഥാന കഥകളി പുരസ്‌കാരം. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് കല്ലൂര്‍ രാമന്‍കുട്ടി മാരാരും, കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം സുഗന്ധിയും അര്‍ഹരായതായി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

ഡ്രൈവര്‍മാര്‍ക്ക് പരിശീലനം

പത്തനംതിട്ട : ടിപ്പര്‍ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ആര്‍.ടി.ഒ ഓഫീസില്‍ ഡ്രൈവര്‍മാര്‍ക്ക് 30 ന് പരിശീലനം നല്‍കും. കോഴഞ്ചേരി, കോന്നി, റാന്നി താലൂക്കുകളുടെ പരിധിയിലെ ടിപ്പര്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണം. താല്‍പര്യമുള്ളവര്‍ 28 ന് മുന്‍പ് 04682222426 നമ്പരിലോ 9447773595 നമ്പരിലോ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ ലൈസന്‍സുമായി 30 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട Read More …

എസ്.സി.വി.റ്റി സപ്ലിമെന്ററി പരീക്ഷ

പത്തനംതിട്ട : ഫെബ്രുവരിയില്‍ നടക്കുന്ന എസ്.സി.വി.റ്റി ട്രേഡ് സപ്ലിമെന്ററി (പഴയ സമ്പ്രദായം) പരീക്ഷയ്ക്ക് അപേക്ഷിക്കാം. 0230ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ്00800അദര്‍ റസീപ്റ്റ്‌സ്88അദര്‍ ഐറ്റംസ് എന്ന ശീര്‍ഷകത്തില്‍ 150 രൂപ ട്രഷറിയില്‍ അടച്ച് ചെലാനും പൂരിപ്പിച്ച അപേക്ഷയും എസ്.എസ്.എല്‍.സി ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 29 ന് മുന്‍പ് ചെന്നീര്‍ക്കര ഐ.ടി.ഐയില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രവാസിമിത്രം കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

പത്തനംതിട്ട : കുടുംബശ്രീയും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു സമീപം പ്രവര്‍ത്തനമാരംഭിച്ച പ്രവാസിമിത്രം കോള്‍ സെന്റര്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കും സ്വദേശത്ത് നിന്നും മാറി താമസിക്കുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് പ്രവാസിമിത്രം കോള്‍ സെന്റര്‍ എന്ന് കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ Read More …

നെല്‍കൃഷിക്ക് കൂടുതല്‍ തുക വകയിരുത്തണം : കാര്‍ഷിക വികസന സമിതി

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നെല്‍കൃഷിക്ക് കൂടുതല്‍ തുക പദ്ധതികളില്‍ വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന വിലയിടിവും കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായ കൃഷി നഷ്ടവും മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം. ഉത്പന്നങ്ങള്‍ നിശ്ചിത വിലയ്ക്ക് കര്‍ഷകരില്‍ Read More …