ഓപ്പറേഷൻ സിന്ധു: ഇതുവരെ തിരിച്ചെത്തിച്ചത് 2300ൽ അധികം ഇന്ത്യക്കാരെ; ഇന്നെത്തിയവരിൽ മലയാളികളും

ന്യൂ‍ഡൽഹി | ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽനിന്ന് ഇതുവരെ 2,295 പൗരന്മാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ഡൽഹിയിലിറങ്ങിയ വിമാനത്തിൽ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇസ്രയേലിൽനിന്ന് സി-17 വിമാനത്തിൽ ഇന്ന് എത്തിയത് 165 ഇന്ത്യക്കാരാണ്. ഇവരെ വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി എൽ. മുരുകൻ സ്വീകരിച്ചു. ഇവരെ ജോർദാന്റെ തലസ്ഥാനമായ Read More …

ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ആദ്യ മലയാളി വിദ്യാർത്ഥിനി കൊച്ചിയിൽ എത്തി

ഇറാൻ – ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം അഞ്ചിന് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രക്കാരിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹി വഴി ഇന്നലെ രാത്രി 11.50 ന് കൊച്ചിയിൽ എത്തി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില. എംബസി നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടന്ന് Read More …

കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.

ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു. ഇന്നലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്നാണ് എക്‌സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കുറിപ്പിൽ Read More …

ഇറാൻ-ഇസ്രയേൽ യുദ്ധം; വിമാന സർവീസുകൾ താളംതെറ്റി; കരിപ്പൂരിൽ യാത്രക്കാർ പ്രതിസന്ധിയിൽ

കരിപ്പൂർ: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് കേരളത്തിൽനിന്ന് ഗൾഫ് നാടുകളിലേക്കുള്ള സർവീസുകൾ താളംതെറ്റുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളായി ആറ് സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ഷാർജ-കരിപ്പൂർ വിമാനം റദ്ദാക്കി. നെടുമ്പാശ്ശേരി-ഷാർജ, കണ്ണൂർ-ഷാർജ വിമാനവും റദ്ദാക്കി.ബഹറൈൻ കരിപ്പൂർ, കരിപ്പൂർ-ബഹറൈൻ സർവീസുകളും റദ്ദാക്കി. കരിപ്പൂർ-കുവൈത്ത്, കണ്ണൂർ-കുവൈത്ത്, മസ്കറ്റ്-കണ്ണൂർ, മസ്ക‌റ്റ്-കരിപ്പൂർ സർവീസുകൾ Read More …

യുഎഇയിലെ ഖോര്‍ഫക്കാന് സമീപത്ത് മൂന്നു എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്

ഖോര്‍ഫക്കാന്‍ തുറമുഖത്ത് നിന്ന് 22 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നടന്ന സംഭവത്തെ കുറിച്ച്‌ അറിയാമെന്ന് യുകെ മാരിടൈം സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. പക്ഷേ, അത് സുരക്ഷാ പ്രശ്‌നമാണോ എന്ന കാര്യത്തില്‍ അവര്‍ കൃത്യമായ വിശദീകരണം നല്‍കിയില്ല.ഹോര്‍മുസ് കടലിടുക്കിന് സമീപമുണ്ടായ ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. ഇസ്രായേല്‍ ആക്രമിച്ച പശ്ചാത്തലത്തില്‍ ഹോര്‍മുസ് കടലിടുക്ക് Read More …

താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിെൻറ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്.

ദുബായിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,500ൽ അധികം താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ദുബായ്: മറീനയിലെ 67 നില കെട്ടിടത്തിൽ വൻ തീപിടിത്തം മുണ്ടായതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ). വെള്ളിയാഴ്ച അർധരാത്രിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. എമര്‍ജന്‍സി റെസ്പോൺസ് സംഘങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡിഎംഒ അറിയിച്ചു. ആറ് മണിക്കൂറിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം Read More …

കെനിയയിൽ മരിച്ച മലയാളികളുടെമൃതദേഹങ്ങൾ ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

കെനിയയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച ഖത്തർ പ്രവാസികളായ അഞ്ച് പേരുടെ മൃതദേഹങ്ങൾ ഇന്ന് കേരളത്തിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്നും സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി ഭേദമായ സാഹചര്യത്തിൽ അവരും ഇതേ വിമാനത്തിൽ എത്തുന്നുണ്ട്. അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്. ഖത്തറിൽ Read More …