സ്കൂൾ സമയമാറ്റം ഇന്നുമുതൽ; പരാതി ലഭിച്ചാൽ ചർച്ചയാകാമെന്ന് വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം ഇന്ന് മുതൽ നിലവിൽ വരും. ഇതോടെ 8 മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂർ വർധിക്കും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് അധിക സമയം. 8 മുതൽ 10 വരെ ക്ലാസുകളിൽ 9.45 മുതൽ 4. Read More …

സംസ്ഥാനത്ത് ദുരിതം വിതച്ച് ശക്തമായ മഴ തുടരുന്നു; മഴക്കെടുതിയിൽ നാല് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്നലെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയമാണ്. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. എറണാകുളത്തെ കണ്ണമാലിയിലും എടവനക്കാടും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ശബരിമലയിലെ പമ്പ ത്രിവേണിയില്‍ തീർത്ഥാടകർ ഇറങ്ങുന്നത് കലക്ടര്‍ വിലക്കിയിട്ടുണ്ട്. ആലപ്പുഴയിൽ കാർ കനാലിലേക്ക് Read More …

ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്പു‌ർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്‌പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. Read More …

പത്മജ വേണുഗോപാൽ ദില്ലി ലെഫ്. ഗവര്‍ണര്‍, പദവിയിലേക്കെന്നു സൂചന

പത്മജ വേണുഗോപാൽ രാജ്യ തലസ്ഥാനത്തേ ലെഫ്. ഗവര്‍ണര്‍ ആയേക്കുമെന്ന് വിവരം അമിത്ഷാ പത്മജയേ വിളിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു .മുൻ കോൺഗ്രസ് നേതാവ്, ലീഡർ കെ കരുണാകരന്റെ മകളും ബി.ജെ.പി നേതാവുമായ പത്മജക്ക് വലിയ അംഗീകാരമാണ്‌ കേന്ദ്ര സർക്കാരിൽ നിന്നും കിട്ടുന്നത് എന്നതാണ് സൂചന. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകയും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ്‌ Read More …

വെളിച്ചെണ്ണയില്‍ വ്യാപക മായം; 45 വെളിച്ചെണ്ണ ബ്രാൻഡുകൾ നിരോധിച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ വിപണിയിലുള്ള 45 ബ്രാൻഡ് വെളിച്ചെണ്ണകൾ മായം കലർന്നതാണെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ചു. ഈ ബ്രാൻഡ് വെളിച്ചെണ്ണകളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന എന്നിവയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണർ എം.ജി.രാജമാണിക്യം നിരോധിച്ചത്. കേരമാതാ കോക്കനട്ട് ഓയിൽ, കേരള നന്മ, വെണ്മ പ്യൂർ, കേരസമ്പൂർണ്ണം, കേരചോയിസ്, കേര നാളികേര വെളിച്ചെണ്ണ, കേസരി, കേരം വല്ലി, കേരള രുചി, Read More …

ട്യൂഷൻ സെൻ്ററുകളുടെ എണ്ണം കുറയ്ക്കും ; മന്ത്രി

സംസ്ഥാനത്തെ ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് തീരുമാനം. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിലടക്കം നടക്കുന്ന വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സ്കൂളിന് പിന്നാലെ ട്യൂഷൻ സെൻ്ററുകളിൽ കൂടി പോകുന്ന കുട്ടികൾക്ക് കളിക്കാനും പത്രം വായിക്കാനും സമയം ലഭിക്കുന്നില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. Read More …

വീണ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി

മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. താന്‍ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു.

മഴക്കാലത്ത് 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

മഴക്കാലത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 4451 സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലത്ത് കച്ചവട സ്ഥാപനങ്ങളില്‍ ശുചിത്വമില്ലാത്ത അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ശക്തമാക്കിയത്. മേയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ Read More …