എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു.

ന്ന് പുലർച്ചെയാണു അന്ത്യം. 61 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതൽ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി,ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ Read More …

റിസര്‍വേഷൻ സ്വിഫ്റ്റിലേക്ക് ഷിഫ്റ്റ്; പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ഉള്‍പ്പെടെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റിയത് നിയമവിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനയായ റ്റിഡിഎഫിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ. കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ ബസ് റിസര്‍വേഷൻ സ്വതന്ത്ര കന്പനിയുടെ വെബ്സൈറ്റിലേക്ക് ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് മാറ്റുന്നതെന്നു Read More …

പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസയച്ച് ഡിവൈഎഫ്‌ഐ

 പ്രതിപക്ഷ നേതാവ് വിഡി സതീശന് വക്കീല്‍ നോട്ടീസ്. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. തുവ്വൂര്‍ കൊലപാതകക്കേസ് പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐക്കാരന്‍ ആയിരുന്നു എന്ന പരാമര്‍ശം പിന്‍വലിച്ച് വിഡി സതീശന്‍ മാപ്പ് പറയണം എന്നാണ് ആവശ്യം. ഒരാഴ്ചക്കകം പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചു മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് Read More …

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും._ 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം Read More …

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും. ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും Read More …

ജനങ്ങള്‍ക്കുവേണ്ടത് കമീഷന്‍ സര്‍ക്കാറല്ല; ആത്മാര്‍ഥതയുള്ള സര്‍ക്കാര്‍ -ശശി തരൂര്‍

ജനങ്ങള്‍ക്കുവേണ്ടത് 40 ശതമാനം കമീഷന്‍ സര്‍ക്കാറല്ലെന്നും 100 ശതമാനം ആത്മാര്‍ഥതയുള്ള സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. ബംഗളൂരു ക്വീന്‍സ് റോഡിലെ കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷത്തെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയില്‍ ജനങ്ങള്‍ മടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ല. ജീവിക്കാന്‍ മികച്ച നഗരങ്ങളുടെ സൂചിക പട്ടികയില്‍ Read More …

കോണ്‍ഗ്രസിന്റെ കെ റെയില്‍ വിരുദ്ധ സമരം വിജയം; വി.ഡി സതീശന്‍

കെ റെയില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സമരം വിജയകരമായിരുന്നുവെന്നും എന്നാല്‍ ആരും വിജയിച്ച സമരങ്ങളെ കുറിച്ച്‌ സംസാരിക്കാറില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്ത് വന്നാലും കെ റെയില്‍ കൊണ്ടുവരുമെന്നായിരുന്നു ചിലരുടെ പ്രഖ്യാപനം. കെ റെയില്‍ സമരത്തിന് തുടക്കം കുറിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്. അതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം ഏറ്റെടുത്തത്. കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തിലുള്ള നവോത്ഥാന യാത്ര ഉദ്ഘാടനം Read More …

കെഎസ്‌ആര്‍ടിസി ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും

കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളായിത്തന്നെ നല്‍കും. സിഐടിയു സംഘടനയുമായി ഗതാഗതമന്ത്രി ആന്‍്റണി രാജു നടത്തിയ ചര്‍ച്ചയില്‍ സമവായമായില്ല. ഗഡുക്കളായി മാത്രമേ ശമ്ബളം നല്‍കാന്‍ കഴിയൂ എന്ന് മാനേജ്മെന്റ് അറിയിച്ചു. ഈ സാഹചര്യത്തില്‍ സംയുക്ത സമരപരിപാടികള്‍ ആലോചിക്കുമെന്ന് കെഎസ്‌ആര്‍ടിഇഎ അറിയിച്ചു. ഡീസല്‍ കഴിഞ്ഞാല്‍ അടുത്ത പരിഗണന ശമ്ബളത്തിന് നല്‍കണം എന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്ബളം ഘട്ടം ഘട്ടമായി വിതരണം Read More …