മുഫീദയുടെ മരണം: രണ്ടാം ഭര്‍ത്താവിന്റെ മകന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് തരുവണ്ണയിലെ മുഫീദയുടെ മരണത്തില്‍ രണ്ടാം ഭര്‍ത്താവ് ഹമീദിന്റെ മകന്‍ ജാബിര്‍ അറസ്റ്റിലായി. ഈ മാസം ആദ്യമാണ് മുഫീദ ആത്മഹത്യ ചെയ്തത്. രണ്ടാം ഭര്‍ത്താവിന്റെ മക്കളും ബന്ധുക്കളും വിവാഹമോചനം ആവശ്യപ്പെട്ട് മുഫീദയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. രണ്ടുമാസം മുമ്ബാണ് തരുവണ്ണ സ്വദേശി മുഫീദയ്ക്ക് ആത്മഹത്യാശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റത്. ഈ മാസം രണ്ടിനാണ് Read More …

സ്വകാര്യ ബസ് പാഞ്ഞുകയറി കട തകര്‍ന്നു

വൈത്തിരി: ദേശീയപാതയില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ ബസ് കടകളിലേക്ക് പാഞ്ഞുകയറി കടയുടമക്കും ബസ് യാത്രക്കാര്‍ക്കും പരിക്ക്. ഒരു കട പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും തകര്‍ന്നു. തലനാരിഴയ്‌ക്കാണ്‌ വന്‍ദുരന്തം ഒഴിവായത്‌. വെള്ളി രാവിലെ 8.30 ഓടെയായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന്‌ ബത്തേരിയിലേക്ക്‌ വരികയായിരുന്ന സ്വകാര്യ ബസ്‌ ഇടറോഡില്‍നിന്ന്‌ കയറിവന്ന സ്‌കൂള്‍ ബസ്സില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ്‌ കടയിലേക്ക്‌ പാഞ്ഞുകയറിയത്‌. രക്ഷാശ്രമം Read More …

ജീവനൊടുക്കാന്‍ പോകുന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ്; തന്നെ കണ്ടതോടെ വെള്ളത്തില്‍ ചാടുകയായിരുന്നെന്ന് പ്രവീണും; വയനാട്ടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വയനാട്: വികാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ കൂടുതചല്‍ വിവരങ്ങള്‍ പുറത്ത് ബുധനാഴ്ച രാവിലെ ഒമ്ബതുമണിയോടെയാണ് സംഭവം നടക്കുന്നത്. ചീങ്ങേരി കോളനി പതിവയല്‍ രാജന്റെയും റാണിയുടെയും മകള്‍ പ്രവീണ (20) യുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം ചീനിക്കാമൂലയില്‍ താമസിക്കുന്ന യുവതി ക്വാറിക്കുളത്തിനടുത്ത് എത്തിയശേഷം ജീവനൊടുക്കാന്‍ പോകുന്നു എന്നതരത്തില്‍ വാട്സാപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഇതുകണ്ടവര്‍ Read More …

വയനാട് ഗോവിന്ദമൂലയില്‍ പുലിയിറങ്ങി; വളര്‍ത്തു നായയെ പിടികൂടി

വയനാട് നെന്മേനി പഞ്ചായത്തിലെ ഗോവിന്ദമൂലയില്‍ പുലിയിറങ്ങി. വളര്‍ത്തുനായയെ അക്രമിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് പുലിയിറങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. അമ്ബുകുത്തി ഗോവിന്ദ മൂലം കോന്നാംകോട്ടില്‍ സത്യന്‍ ഷീല ദമ്ബതികളുടെ വീട്ടിലെ വളര്‍ത്തുനായയെ ആണ് പുലി പിടികൂടിയത്. ഇന്ന് വെളുപ്പിന് നാല് മണിയോടെ പുലി ഇറങ്ങുകയും വളര്‍ത്തു നായയെ പിടികൂടുകയും ചെയ്തത്. കഴിഞ്ഞദിവസം Read More …

ആറുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മേപ്പാടി: മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മേപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോഗ്രാം കഞ്ചാവ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്‌ വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട്‌ പിച്ചംകുന്നശ്ശേരി വീട്ടില്‍ നാസിക്‌ (26) നെയും, ഇയാള്‍ക്ക്‌ കഞ്ചാവ്‌ കടത്തുന്നതിനും ഒളിപ്പിച്ച്‌ വയ്‌ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറവയല്‍ പാറായില്‍ വീട്ടില്‍ മണിയെയും(25) പോലീസ്‌ അറസ്‌റ്റ് Read More …

വയനാടെത്താന്‍ വേണം മണിക്കൂറുകള്‍! കഠിനം ചുരം യാത്ര

കല്‍പ്പറ്റ: വയനാട് ചുരം റോഡ് വഴിയുള്ള യാത്ര ദുഷ്ക്കരമായി. ഓണം കഴിഞ്ഞെങ്കിലും താമരശ്ശേരി ചുരത്തിലെ തിരക്കു കുറയാത്തതിനാല്‍ മണിക്കൂറുകളോളം ചുരം റോഡില്‍ ഗതാഗതകുരുക്കാണ്. അടിവാരം മുതല്‍ ലക്കിടി വരെ നീളുന്നതാണ് ഗതാഗതക്കുരുക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച്‌ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ടാണ് ഒരു പരിധിവരെ ഗതാഗത കുരുക്ക് അഴിക്കാന്‍ കഴിയുന്നത്. ചുരം മേഖലയില്‍ Read More …

മാനന്തവാടിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയത് ലഹരിസംഘത്തിന്റെ ഭീഷണിയില്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതിനുപിന്നില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ലഹരിസംഘത്തിന്റെ ഭീഷണിയെന്ന്‌ സൂചന. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 29ന്‌ പുലര്‍ച്ചെയാണ്‌ ഇരുപത്തിരണ്ടുകാരന്‍ ജീവനൊടുക്കിയത്‌. മരണത്തിനുത്തരവാദികളായവരുടെ പേരുകള്‍ വാട്‌സ്‌ ആപ്പില്‍ കുടുംബാംഗത്തിന്‌ അയച്ചാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇത്‌ പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. കുടുംബാംഗങ്ങളെ സംഘം ആക്രമിക്കുമോയെന്ന ഭയവും ഉണ്ടായിരുന്നു. ഇതും മരണത്തിന്‌ കാരണമായതായാണ്‌ Read More …

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുല്ലുവീട് കൗതുകമാകുന്നു

പുല്‍പള്ളി: 250 വര്‍ഷം പഴക്കമുള്ള പുല്ല് മേഞ്ഞ വീട് ശ്രദ്ധേയമാകുന്നു. പുല്‍പള്ളി ചേകാടിക്കടുത്തുള്ള ചേന്ദ്രാത്ത് രാമകൃഷ്ണന്റെ വീടാണ് കാലത്തെ അതിജീവിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്നത്. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ചേന്ദ്രാത്ത്. പ്രദേശത്ത് മുമ്ബെല്ലാം പുല്ല് മേഞ്ഞ വീടുകള്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് രണ്ടോ മൂന്നോ വീടുകള്‍ മാത്രമാണ്. രാമകൃഷ്ണന്‍ ചെട്ടിയുടെ പൂര്‍വികര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വീട് ഇപ്പോഴും Read More …