തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എംസി ജോസഫൈന് വധഭീഷണി. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച പിസി ജോര്‍ജിനെതിരെ കേസെടുത്ത ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങിയതെന്ന് എംസി ജോസഫൈന്‍ പറയുന്നു. തപാലില്‍ മനുഷ്യവിസര്‍ജ്ജ്യം ലഭിച്ചെന്നും ജോസഫൈന്‍ മാധ്യമങ്ങളോട് പറഞ്ഞു.