ലീഗിന് കുഞ്ഞു ഭീഷണി

കൊല്ലം: തെരഞ്ഞെടുപ്പു ഗോദയില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന മുസ്ലിം ലീഗിന് സ്വന്തം പാളയത്തില്‍ തന്നെ പടയൊരുക്കും. കൊല്ലം ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ എ.യൂനസ് കുഞ്ഞാണ് വിമതഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരവിപുരം സീറ്റ് വിട്ടുകൊടുത്ത് ചടയമംഗലം എറ്റെടുക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തെയാണ് ജില്ലാ പ്രസിഡന്റ് എതിര്‍ക്കുന്നത്. ഇരവിപുരമില്ലെങ്കില്‍ കരുനാഗപ്പള്ളി സീറ്റെങ്കിലും കിട്ടണം. അല്ലെങ്കില്‍ താന്‍ Read More …

ലീഗ് അതിവേഗം; ബഹുദൂരം

മലപ്പുറം:അതിവേഗം ബഹുദൂരം എന്നത് ഉമ്മന്‍ചാണ്ടിയുടെ മുദ്രാവാക്യമാണെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലീംലീഗ് അത് നടപ്പാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി, സ്ഥാനാര്‍ഥികളുടെ ആദ്യലിസ്റ്റ് മുസ്‌ലിം ലീഗ് നേതൃതം പ്രഖ്യാപിച്ചു. നിലവിലുള്ള മന്ത്രിമാരെ സിറ്റിംഗ് സീറ്റുകളില്‍ തന്നെ മല്‍സരിപ്പിച്ചും മൂന്നു പുതുമുഖങ്ങള്‍ക്ക് ഇടം നല്‍കിയുമാണ് ഇരുപത് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.  ഇന്നലെ പാണക്കാട് നടന്ന പാര്‍ട്ടി നേതൃയോഗത്തിന് Read More …

മജീദിന് ജയിക്കാന്‍ ഒരു സീറ്റ് വേണം

കോഴിക്കോട്: മുസ്്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനെ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് എല്ലാ തന്ത്രങ്ങളും പയറ്റും. പാര്‍ട്ടിയുടെ ഉരുക്കു കോട്ടകളില്‍ രണ്ടു തവണ പരാജയം മണക്കേണ്ടി വന്ന മജീദിനെ ഇനിയും പരീക്ഷിക്കാന്‍ ലീഗ് നേതൃത്വം തയ്യാറല്ല. അദ്ദേഹത്തിന് ഉറച്ചൊരു സീറ്റു തന്നെ പാര്‍ട്ടി ഇത്തവണ നല്‍കുമെന്നാണറിയുന്നത്. മികച്ച സംഘടനാ പാടവത്തിലൂടെ Read More …

ലീഗ് റെഡി; കോണ്‍ഗ്രസോ ?

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗ് റെഡി. കോണ്‍ഗ്രസോ? ചോദിക്കുന്നത് പി.കെ.കുഞ്ഞാലികുട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനി റെഡിയാകേണ്ടത് കോണ്‍ഗ്രസാണെന്ന് അദ്ദേഹം സൂചന നല്‍കി. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചതായി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് Read More …

ഹരിത കോട്ടയില്‍ വിള്ളലോ ?

മലപ്പുറം: മലബാറിലെ യുഡിഎഫിന്റെ ഉറച്ചകോട്ടയായിരുന്നു മലപ്പുറം. ഏത് രാഷ്ട്രീയ സാഹചര്യത്തിലും യുഡിഎഫിനെ കൈവിടാതെ മലപ്പുറം കൂടെയുണ്ടായിരുന്നു. പക്ഷേ ഇന്ന് ഈ കോട്ടക്ക് പഴയ ഉറപ്പില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കോട്ടയുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഓടി നടന്ന് വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നടത്തുകയാണ് നേതാക്കള്‍. മുസ്ലീം ലീഗിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ഇവിടെ അജയ്യരായി Read More …

കുഞ്ഞാലികുട്ടി ചതിക്കില്ല: കെ..എം.മാണി

കോട്ടയം: യു.ഡി.എഫില്‍ വിശ്വസിക്കാന്‍ പറ്റുന്ന നേതാവ് പി.കെ.കുഞ്ഞാലികുട്ടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം.) നേതാവ് കെ.എം.മാണി. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന നേതാവ് കുഞ്ഞാലികുട്ടിയാണെന്നും മാണി പറഞ്ഞു. മുസ്്‌ലിം ലീഗിന്റെ കേരളയാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലികുട്ടിക്ക് രണ്ട് മുഖങ്ങളില്ല. എപ്പോഴും നമ്പാന്‍ കഴിയുന്ന നേതാവാണദ്ദേഹം. കെട്ടിപുണരുകയും പിന്നീട് കുതികാല്‍ വെട്ടുകയും Read More …

മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്ന് കുഞ്ഞാലികുട്ടി

മലപ്പുറം: കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളിലൊന്നും മുസ്്‌ലിം ലീഗില്ലെന്നും മറ്റുള്ളവരെ നന്നാക്കാന്‍ ലീഗിനാകില്ലെന്നും പി.കെ.കുഞ്ഞാലികുട്ടി. കേരള യാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെ വെളിപ്പെടുത്തലുകാരെ ഇറക്കി തകര്‍ക്കാന്‍ നോക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കൊണ്ടുവന്ന് യു.ഡി.എഫിനെ ഇല്ലാതാക്കാമെന്ന മോഹം നടക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് ദിവസം മുമ്പ് നടത്തിയ Read More …

ചൂതുകളി രാഷ്ട്രീയം ജനങ്ങള്‍ ഗൗനിക്കില്ല- കുഞ്ഞാലികുട്ടി

മലപ്പുറം: കേരളത്തില്‍ നടക്കുന്ന ചൂതുകളി രാഷ്ട്രീയം ജനങ്ങള്‍ ഗൗനിക്കില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. കേരളയാത്രക്കിടെ മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ നടത്തുന്ന വെളിപ്പെടുത്തലുകളെ പെരുപ്പിച്ച് കാട്ടുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് സമൂഹത്തിന് ഗുണകരമല്ല. ഒരു വെളിപ്പെടുത്തലും വിവാദവും മുഖ്യമന്ത്രിയെ ബാധിക്കാന്‍ Read More …