കുഞ്ഞാലികുട്ടി ചതിക്കില്ല: കെ..എം.മാണി

കോട്ടയം: യു.ഡി.എഫില്‍ വിശ്വസിക്കാന്‍ പറ്റുന്ന നേതാവ് പി.കെ.കുഞ്ഞാലികുട്ടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം.) നേതാവ് കെ.എം.മാണി. രാഷ്ട്രീയത്തില്‍ പലരെയും വിശ്വസിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ വിശ്വസിക്കാന്‍ കഴിയുന്ന നേതാവ് കുഞ്ഞാലികുട്ടിയാണെന്നും മാണി പറഞ്ഞു. മുസ്്‌ലിം ലീഗിന്റെ കേരളയാത്രക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലികുട്ടിക്ക് രണ്ട് മുഖങ്ങളില്ല. എപ്പോഴും നമ്പാന്‍ കഴിയുന്ന നേതാവാണദ്ദേഹം. കെട്ടിപുണരുകയും പിന്നീട് കുതികാല്‍ വെട്ടുകയും ചെയ്യുന്നരവാണ് രാഷ്ട്രീയത്തില്‍ കൂടുതല്‍ പേരും.കൂടെ നിന്നാല്‍ ചതിക്കാത്ത നേതാവാണ് കുഞ്ഞാലികുട്ടി. മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ഹര്‍ഷാരവത്തിനിടെ കെ.എം.മാണി പറഞ്ഞു.

മാണിയുടെ പ്രസംഗം പുറത്തു വന്നതോടെ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളെയെല്ലാം തള്ളിപ്പറഞ്ഞ് കുഞ്ഞാലികുട്ടിയെ മാത്രം മാണി പുകഴ്്ത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.യു.ഡി.എഫിനുള്ളില്‍ പുതിയ കുറുമുന്നണി രൂപപ്പെടുന്നതിന്റെ സൂചനയാണോ ഇതെന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു. മാണിയുടെ അഭിപ്രായം യു.ഡി.എഫ് ബന്ധത്തെ മോശമായി ബാധിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പ്രതികരിച്ചു. യു.ഡി.എഫ് കൂടുതല്‍ ശക്തമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *