റിയാദില്‍ അക്രമി സംഘം മലയാളിയുടെ കാര്‍ തട്ടിയെടുത്തു

റിയാദ് : റിയാദിലെ ബത്ഹയില്‍ മലയാളിയുടെ കഴുത്തില്‍ കത്തിവെച്ച് വാഹനം തട്ടിയെടുത്തു. മലപ്പുറം കോട്ടക്കല്‍ സ്വദേശി അസ്മറാണ് അക്രമിക്കപ്പെട്ടത്. ഇഖാമയുള്‍പ്പെടെ മുഴുവന്‍ രേഖകളും നഷ്ടപ്പെട്ടതായി അസ്മര്‍ പൊലീസില്‍ പരാതി.

ഇന്നലെ രാത്രി പത്ത് മണിയോടെ ബത്ഹയിലെ താമസകേന്ദ്രത്തിനടുത്ത് അസ്മര്‍ വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങുമ്‌ബോള്‍ ഓടിയെത്തിയ മൂന്നംഗ സംഘമാണ് അക്രമിച്ചത്. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കാറും മൊബൈല്‍ ഫോണും ഉള്‍പ്പെടെ കയ്യിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും അക്രമികള്‍ തട്ടിയെടുത്തു. കുടുംബ സമേതം താമസിക്കുന്ന അസ്മറിന്റെ ഭാര്യയുടെയും മക്കളുടെയും താമസ രേഖകളുള്‍പ്പെടെ നഷ്ടപ്പെട്ടതായി ഇയാള്‍ പൊലീസില്‍ പരാതി നല്‍കി.

ബത്ഹ ശാര റെയില്‍ കേന്ദ്രീകരിച്ച് പിടിച്ചുപറി സംഘത്തിന്റെ സാന്നിധ്യം പതിവാണ്. സിഗ്‌നലുകളില്‍ നിര്‍ത്തുന്ന വാഹനങ്ങളുടെ ഡോര്‍ ബലമായി തുറന്ന് യാത്രക്കാരുടെ പേഴ്‌സും മൊബൈല്‍ ഫോണും കവരുന്ന സംഘത്തെ രണ്ടാഴ്ച്ച മുന്‍പ് പൊലീസ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു മലയാളി കൂടി അക്രമിക്കപ്പെടുന്നത്.ഘ ഡ ഘ 846 നമ്ബറിലുള്ള കൊറോള കാറാണ് നഷ്ടമായത്. കാറോ, രേഖകളോ കണ്ടെത്തിയാല്‍ 055 765 7891 എന്ന നമ്ബറില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *