ബീഫ് വിവാദം ശ്രീപ്രകാശിനെതിരെ ഹിമവല്‍ ഭദ്രാനന്ദ

കോഴിക്കോട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശിന്റെ ബീഫ് പ്രസ്താവനക്കെതിരേ ‘തോക്ക് സ്വാമി’ എന്ന പേരില്‍ അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ. ഒരു വശത്ത് ബീഫിനെതിരേ പറയുകയും ഗോമാതാ എന്നു പറഞ്ഞ് സ്വന്തം അമ്മയ്ക്ക് വെള്ളം പോലും കൊടുക്കാതെ നടക്കുന്നവരുമാണ് ശുദ്ധമായ ബീഫ് വാഗ്ദാനം ചെയ്യുന്നതെന്നനും ഭദ്രാനന്ദ പരിഹസിച്ചു.

ബിജെപി വലിയ അധപതനമായി മാറിക്കൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ ആളുകള്‍ പൊതുവെ വിവരവും വിജ്ഞാനവുമുള്ളവരാണ്. അതിലുപരി ഹിന്ദുമുസ്ലിം ഐക്യം ലോകത്തിന് കാണിച്ചുകൊടുക്കുന്നവരാണ് മലപ്പുറത്തുകാരെന്നും ഭന്ദ്രാനന്ദ ഫേസ്ബുക്കില്‍ പറഞ്ഞു. ഒരുപാട് നല്ല സഹോദരങ്ങളെ മലപ്പുറത്ത് പരിചയപ്പെടാനും മനസിലാക്കാനും സാധിച്ചിട്ടുണ്ട്. മലപ്പുറത്തുകാരെ ഭക്ഷണത്തോട് കൊതിയുള്ളവരായി കണ്ടു എന്നത് വിഷമമുള്ള കാര്യമാണ്.

ശ്രീപ്രകാശിന്റെ അപ്പനെന്താ ബീഫ് കച്ചവടമാണോ? ഉത്തരേന്ത്യയിലും മറ്റും ആളുകള്‍ കൂടുതല്‍ ചിന്തിക്കാത്തതുകൊണ്ടാണ് ബിജെപിയുടെ വാഗ്ദാനങ്ങളില്‍പ്പെട്ടുപോവുന്നത്. ഉത്തരേന്ത്യയിലുള്ളവരേക്കാള്‍ കൂടുതല്‍ ചിന്തിക്കുകയും നല്ല രീതിയില്‍ തീരുമാനങ്ങളെടുക്കുന്നുവരുമാണ് കേരളത്തിലുള്ളവര്‍. അതുകൊണ്ട് തന്നെ ബിജെപിയുടെ വാഗ്ദാനങ്ങളോ പ്രഹസനങ്ങളോ ഒന്നും കേരളത്തില്‍ വിലപ്പോവില്ല. മലപ്പുറത്തുകാരെ മനസ്സിലാക്കുന്നവരെ അവര്‍ വിജയിപ്പിക്കുമെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.

മലപ്പുറത്ത് ബിജെപിയുടെ കളിയൊന്നും വിലപ്പോവില്ല. വരുന്ന തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ സണ്ണി ലിയോണിനെയും ഷക്കീലയെയുമൊക്കെ കാഴ്ചവയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാവും ബിജെപി വോട്ട് പിടിക്കുക. ഇത്രക്ക് തന്തയില്ലാത്തരം കാണിക്കുന്നവരാണ് ബിജെപി. മോദിജിയേയോ മറ്റു സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയോ അല്ല കുറ്റപ്പെടുത്തുന്നത്. ബിജെപിക്കാര്‍ പണ്ടേ ബുദ്ധയില്ല, ഇപ്പോള്‍ ബോധവും നഷ്ടപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *