കൊച്ചി: ലുലു ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ടേബിള്‍സ് ഫുഡ് കമ്പനി സി.ഇ.ഒ ഷെഫീന യൂസഫലിക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ അവാര്‍ഡ്. സമൂഹത്തിന് നല്‍കുന്ന മികച്ച സേവനങ്ങള്‍ക്കുള്ള അംഗീകാരമായി യുവജനക്ഷേമ ബോര്‍ഡ് നല്‍കുന്ന അംഗീകാരമാണിത്. ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ മകളാണ് ഷെഫീന. വിവിധ മേഖലകളില്‍ സാമൂഹ്യസേവനം നടത്തുന്ന എട്ടുപേരെയാണ് ഇത്തവണ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ വിപണിയെത്തിക്കാനാണ് ടേബിള്‍സ് ഫുഡ് കമ്പനി ശ്രമിക്കുന്നതെന്നും തനിക്ക് ലഭിച്ച അംഗീകാരം സന്തേഷം നല്‍കുന്നതാണെന്നും ഷെഫീന യൂസഫലി പറഞ്ഞു.
ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശില്‍ ആയിരം കോടി നിക്ഷേപിക്കും
ആഗ്ര: പ്രമുഖ റിട്ടെയില്‍ ശൃംഖലയായ ലുലു ഇന്റര്‍നാഷണല്‍ ഉത്തര്‍പ്രദേശില്‍ ആയിരംകോടി രൂപ നിക്ഷേപിക്കും. ആഗ്രയില്‍ നടന്ന യു.പി.പ്രവാസി ദിവസ് ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യുസഫലിയാണ് ഇക്കാര്യം വ്യക്തിമാക്കിയത്. വടക്കേ ഇന്ത്യയില്‍ ആദ്യമായാണ് ലുലു ഗ്രൂപ്പ് നിക്ഷേപത്തിനിറങ്ങുന്നത്. ഉത്തര്‍പ്രദേശ് തലസ്ഥനമായ ലഖ്്‌നൗവില്‍ ലുലു ഷോപ്പിംഗ് മാളും കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കും. പദ്ധതിക്ക് എല്ലാ സഹായവും യു.പി.സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യു.പി.മുഖ്യമന്ത്രി അഖിലേഷ് യാദവാണ് പ്രവാസി ദിവസ് ഉദ്ഘാടനം ചെയ്തത്.എം.എ.യുസഫലി ചടങ്ങില്‍ അതിഥിയായിരുന്നു.
