മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു

ന്യുദല്‍ഹി: ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദ് അന്തരിച്ചു. 79 വയസായിരുന്നു.ദല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു അന്ത്യം.ജമ്മു ജമ്മുകാശ്മീരിലെ പി.ഡി.പിയുടെ നേതാവായിരുന്ന മുഫ്തി കോണ്‍ഗ്രസിലൂടെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട അദ്ദേഹം 89 ല്‍ വി.പി.സിംഗ് മന്ത്രി സഭയില്‍ ആഭ്യന്തരമന്ത്രിയായി.പിന്നീട് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. എന്നാല്‍ 99 ല്‍ പി.ഡി.പി.രൂപീകരിച്ച് ജമ്മുകാശ്മീര്‍ രാഷ്ട്രീയത്തില്‍ സജീവമായി.കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം പി.ഡി.പി-ബി.ജെ.പി സഖ്യത്തില്‍ മുഖ്യമന്ത്രിയായി. നേരത്തെ 2002 മുതല്‍ 05 വരെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് മകളും പി.ഡി.പി.ചെയര്‍മാനുമായ മെഹബൂബ മുഫ്തി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയാകുമെന്നറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *