തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എം.എം മണിയുടേത് നാടന്‍ ശൈലിയെന്ന് അടിയന്തര പ്രമേയത്തിന് മറുപടി നല്കിയ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മണിയുടെ പ്രസംഗത്തെ എതിരാളികള്‍ പര്‍വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും പിണറായി ആരോപിച്ചു.
മണിയുടേത് നാടന്‍ ശൈലിയെന്ന് പറഞ്ഞ് ഇടുക്കിക്കാരെ അപമാനിക്കരുതെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ നിരവധി തവണ മണി പ്രസംഗിച്ചിട്ടുണ്ട്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ, ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിടേഷ് അടക്കമുള്ളവര്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരാളെ എങ്ങനെ മന്ത്രിയായി കൊണ്ടു നടക്കുന്നുമെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി തേടിയ തിരുവഞ്ചൂരിനെ പ്രസംഗിക്കാന്‍ അനുവദിക്കുന്നതിന് മുമ്ബ് എം.എം മണിക്ക് സ്പീക്കര്‍ അവസരം നല്‍കിയത് പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു.
