ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ട്രയലിനു തുടക്കമായി

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ട്രയലിനു തുടക്കമായി. മെട്രോയുടെ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയും വാണിജ്യ സര്‍വീസിന്റെ അതേ ക്രമത്തില്‍ സമയപ്പട്ടിക തയാറാക്കി ഓരോ സ്റ്റേഷനിലും നിര്‍ത്തേണ്ട സമയമടക്കം പാലിച്ചാണ് സര്‍വീസ് ട്രയല്‍.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് മെട്രോയുടെ സര്‍വീസില്‍ ആത്മവിശ്വാസം ലഭിക്കുന്നതുവരെ ട്രയലുകള്‍ തുടരും. ഏറ്റവും കുറഞ്ഞത് ഒരാഴ്ചയെങ്കിലും സര്‍വീസ് ട്രയലുകള്‍ നടത്തേണ്ടിവരുമെന്നാണ് വിവരം.

കേന്ദ്ര റയില്‍വേ സുരക്ഷാ കമ്മിഷന്റെ യാത്രാനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ട്രെയിനുകള്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ കെ എം ആര്‍ എല്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *