ചെന്നൈ: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെയും മകന് കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ്. 2008 ല്‍ മീഡിയ കമ്ബനിക്ക് വിദേശ നിക്ഷേപത്തിനു കാര്‍ത്തിയുടെ കമ്പനി വഴിവിട്ട സഹായം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചൊവ്വാഴ്ച രാവിലെ ഏഴിന് ശേഷമാണ് ചെന്നൈ നുങ്കംപാക്കത്തെ വീടുകളില്‍ പരിശോധന തുടങ്ങിയത്. പതിനാലോളം സ്ഥലങ്ങളിലാണ് സിബിഐ രാവിലെ മുതല്‍ പരിശോധന നടത്തുന്നത്.
എയര്‍സെല്‍ മാകിസ് ഇടപാടിലെ പണംതട്ടിപ്പില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടന്നുവരുന്നതിനാല്‍ നേരത്തെയും സിബിഐ റെയ്ഡ് നടത്തിയിരുന്നു.
മുന്‍ ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമാണ് പി.ചിദംബരം. ചിദംബരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്‍ ആരോപിച്ചു. ചിദംബരത്തെ ലക്ഷ്യം വച്ചാണ് അവരുടെ പ്രവൃത്തികള്‍. മാധ്യമങ്ങളില്‍ ഇടം നേടുകയാണ് ലക്ഷ്യമെന്നും വടക്കന്‍ ആരോപിച്ചു.
