നരേന്ദ്രമോദി നല്ല അയല്‍ക്കാരന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല അയല്‍ക്കാരനാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. മാങ്ങാനം സെന്റ്. പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ഇടവക സംഘടിപ്പിച്ച മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി അനുമോദന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ കാണാന്‍ ഡല്‍ഹിക്ക് പോകുമ്‌ബോള്‍ തനിയെ നടക്കാന്‍ കഴിയാത്തതിനാല്‍ സഹായിയെ ഒപ്പം കൂട്ടാന്‍ അനുവാദം ചോദിച്ചിരുന്നു. എന്നാല്‍ ചെന്ന് കയറിയ ഉടന്‍ എന്നെ കൈപിടിച്ച് നടത്തിയത് മോദിയാണ്. എന്റ വീട്ടില്‍ അതിഥിയായെത്തിയ ആളെ നോക്കേണ്ടത് എന്റെ കടമയാണെന്നായിരുന്നു മോദി പറഞ്ഞത്.

അതാണ് കണ്ടുപഠിക്കേണ്ടത്. ഇത്തരത്തില്‍ എല്ലാവരും ചി?ന്തിച്ചാല്‍ സമൂഹത്തെ സംരക്ഷിക്കുന്നവരായി ഓരോരുത്തരും മാറും. മരിക്കാതെ സ്വര്‍ഗത്തില്‍ പോയവരെ അറിയാം. എന്നാല്‍ സ്വര്‍ഗത്തില്‍ എങ്ങനെ പോകാമെന്ന് മനുഷ്യന്‍ മനുഷ്യനെ പഠിപ്പിക്കുന്ന സ്ഥലമാണ് ഭൂമി അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ക്ക് ക്രിസോസ്റ്റം കേക്ക് മുറിച്ച് നല്‍കി. ഇടവകയുടെ സ്വര്‍ണക്കുരിശ് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മാര്‍ ക്രിസോസ്റ്റത്തിന് കൈമാറി. ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ, പൗലോസ് മാര്‍ ഐറേനിയോസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡോ. മോനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *