ഷാര്‍ജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഷാര്‍ജ: അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇറാഖ് സ്വദേശിയായ 29 കാരനെയാണ് ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ ഇന്‍ഡസ്ട്രി പ്രദേശത്താണ് സംഭവം.

ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച ഫോണിനെ തുടര്‍ന്ന് പോലീസും ക്രൈം ഉദ്യോഗസ്ഥരും എമര്‍ജന്‍സി ടീമും സംഭവ സ്ഥലം സന്ദര്‍ശിച്ചു. പോലീസ് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മുറിവുകളൊന്നും കാണാന്‍ കഴിയാത്തതിനാല്‍ അക്രമം നടന്നിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *