പ്രവാസി വ്യവസായികള്‍ കേരളത്തിന്റെ മുഖഛായ മാറ്റി: ഉമ്മന്‍ ചാണ്ടി

ജിദ്ദ:  പ്രവാസി വ്യവസായികള്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടിയും ക്ഷേമത്തിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചുട്ടുണ്ടെന്നും അതിന്റെ മാറ്റങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി. ഓ ഐ സി സി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജിദ്ദയിലെ മലയാളി വ്യവസായികളുമായി സംഘടിപ്പിച്ച മീറ്റ് വിത്ത് ലീഡര്‍ എന്ന പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കോഴിക്കോട് എയര്‍പോര്‍ട്ടിന് വേണ്ടി പ്രവാസികള്‍ നല്‍കിയ പ്രോത്സാഹനം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണെന്നും എന്നാല്‍ ഇപ്പോഴത്തെ അതിന്റെ അവസ്ഥയില്‍ ഞാനും ദുഖിതനാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെ വികസനത്തിന് രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചു പ്രവര്‍ത്തിക്കുന്നവര്‍ പ്രവാസികളാണെന്നും ഇപ്പോഴത്തെ സൗദി അറേബിയയിലെ സാമ്പത്തീക ബുദ്ദിമുട്ടിലും കോഴിക്കോട് എയര്‍പോര്‍ട്ടിനെ പി പി പി മോഡലില്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന മഹാമനസ്സിനെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല എന്നും പ്രവാസി വ്യവസായി ആലുങ്ങല്‍ മുഹമ്മദിന്റെ നിര്‍ദ്ദേശത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധദരാണെന്നും എന്നാല്‍ കേരളത്തിലെ നിസ്സഹകരണവും നൂലാമാലകളുമാണ് തടസ്സമെന്നും എനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്ത്. റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളികള്‍ക്ക് എപ്പോഴും എല്ലാ സഹായവും ചെയ്യുന്ന സൗദി വ്യവസായി അബ്ദുര്‍ റഹ് മാന്‍ അബ്ദുള്ള യൂസുഫിനെ ഉമ്മന്‍ ചാണ്ടി മൊമെന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ മുന്‍ പ്രവാസി കാര്യവകുപ്പ് മന്ത്രി കെ സി ജോസഫ്, കെ എം ഷെരീഫ് കുഞ്ഞു, റഷീദ് കൊളത്തറ, എ പി കുഞ്ഞാലി ഹാജി, പി എം നജീബ്, ഇസ്മായില്‍ എരുമേലി, വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ആലുങ്ങല്‍ മുഹമ്മദ്, ഷിയാസ് വി പി, അമീറലി പി എം, മുഹമ്മദലി മാസ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ തലത്തിലുള്ള ചോദ്യങ്ങള്‍ ചോദിച്ചു പ്രവാസി സംരഭകരും ഉന്നത സ്ഥാനങ്ങളില്‍ ജോലിചെയുന്നവരുമായ 100 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. അബ്ദുല്‍ റഹീം ഇസ്മായില്‍ സ്വാഗതവും ജോഷി വര്‍ഗീസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *