റിയാദ്: സൗദിയില്‍ ഷോപ്പിംഗ് മാളിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടമാവും. സൗദിയിലെ അല്‍ ഖസീം ഹായില്‍ പ്രവിശ്യകളിലെ മാളുകളിലാണ് സ്വദേശിവത്കരണം ആദ്യം നഷ്ടമാവുക. പിന്നീട് രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളിലെ മാളുകളിലും നിയമം നടപ്പിലാക്കും.
ഇതിന്റെ ഭാഗമായി മീളുകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് സ്വ
ദേശിവത്കരണം നടപ്പിലാക്കുന്നത്. നിതാഖത്ത് നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സ്വദേശികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ശുചീകരണ ജോലികള്‍ അടക്കമുള്ള തൊഴിലാളികളുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ ഇളവുണ്ടാകും.
ഷോപ്പിംഗ് മാളുകളിലെ ചെറുകിട സ്ഥാപനങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ ജോലിയെടുക്കുന്നത്. ഇവിടെ നിയമം കര്‍ശനമാകുന്നതോടെ മലയാളി തൊഴിലാളികള്‍ക്ക് മറ്റ് ജോലികളിലേക്ക് മാറാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നേക്കും. ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികള്‍ക്ക് സ്വദേശികളെ ലഭിക്കാന്‍ സാധ്യത കുറവായതിനാല്‍ ആ മേഖലകളില്‍ മാത്രം വിദേശികളെ കുറച്ചു കാലം കൂടി നിര്‍ത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
