വെളിയം: എഴുകോണില്‍ യുവതിയെ വീടിനുള്ളില്‍ തടങ്കലില്‍ പാര്‍പ്പിച്ച് പീഡനം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊലീസെത്തിയാണ് യുവതിയെ രക്ഷപെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ അബ്്ദുല്‍ഖാദര്‍ (84) നെ എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൊട്ടാരക്കര കോടതി റിമാന്‍ഡ് ചെയ്തു.
എഴുകോണ്‍ നെടുമ്പായിക്കുളത്താണ് സംഭവം. ഓയൂരില്‍ ജ്വല്ലറി നടത്തുന്ന കൊല്ലം ആശ്രാമം മണിഗ്രാമത്തില്‍ ദില്‍ഷാദ് (45) ആണ് ജ്വല്ലറിയിലെ ജീവനക്കാരിയായ കോട്ടയം കുമരകം സ്വദേശിനിയും വിവാഹിതയുമായ 28 കാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ആറ് മാസമായി ഈ ജ്വല്ലറിയിലെ ജീവനക്കാരിയാണ് ഇവര്‍. കടയുടെ മുകളിലത്തെ മുറിയില്‍ വച്ച് പലപ്പോഴും ദില്‍ഷാദ് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതി പൊലീസിന് മൊഴി നല്കി.
ആറ് ദിവസം മുമ്പ് ദില്‍ഷാദിെന്റ കുടുംബ വീടായ നെടുമ്പായിക്കുളം ഷീജാ കോട്ടേജില്‍ എത്തിയ യുവതിയെ ദില്‍ഷാദും പിതാവ് അബ്്ദുല്ഖാദറും കൂടി മുറിക്കുള്ളിലിട്ട് പൂട്ടി. ഇവിടെ വെച്ചും ദില്‍ഷാദ് പീഡിപ്പിച്ചു. വീടിന് പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചാല്‍ ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം അപഹരിച്ചുവെന്ന് കാട്ടി പൊലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആറ് ദിവസത്തെ കൊടും പീഡനങ്ങള്‍ക്കിടയില്‍ വെള്ളിയാഴ്ച രാവിലെ യുവതിക്ക് ഈ വീട്ടിലെ ലാന്‍ഡ് ഫോണില്‍ നിന്നും ഫോണ്‍ ചെയ്യാനുള്ള അവസരം ലഭിച്ചു. പൊലീസ് കണ്‍േട്രാള്‍ റൂമിലേക്ക് 100 ഡയല് ചെയ്ത് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെയെത്തി യുവതിയെ മോചിപ്പിച്ചത്.
യുവതിയെ അന്യായമായി തടങ്കലില്‍ വച്ചതിനും ഭീഷണിപ്പെടുത്തിയതിനും 342 വകുപ്പ് പ്രകാരമാണ് അബ്്ദുല്‍ ഖാദറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്. ഈ വകുപ്പുകള്‍ക്ക് പുറമെ പീഡനക്കുറ്റവും ദില്‍ഷാദിെന്റ മേല്‍ ചുമത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
