ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്

ടെഹ്‌റാന്‍:  ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ നടന്ന വെടിവെപ്പില്‍ സുരക്ഷ സൈനീകന്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ടെഹ്‌റാനിലെ പാര്‍ലമെന്റ് കെട്ടിടത്തിലും വിപ്ലവ സ്ഥാപകനായ റുഹൊല്ലാഹ് ഖൊമേനിയുടെ ശവകുടീരത്തിലും ബുധനാഴ്ചയായിരുന്നു ആക്രമണം.
ആയുധവുമായി മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. പാര്‍ലമെന്റിനുള്ളില്‍ ആളുകളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
എട്ട് പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും ഒരാള്‍ മരിച്ചെന്നും മെഹര്‍ റിപ്പാര്‍ട്ട് ചെയ്തു. വെടിവെപ്പിനെ തുടര്‍ന്ന് പാര്‍ലമന്റെ് മന്ദിരം സുരക്ഷാസേന വളഞ്ഞു. അക്രമിയും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *