കൊല്‍ക്കത്ത: വിരമിക്കല്‍ ദിനത്തില്‍ പോലും കൊല്‍ക്കത്ത ജഡ്ജി കര്‍ണന്‍ ഒളിവില്‍. കോടതിയലക്ഷ്യത്തിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലായിരുന്നു ജഡ്ജിയുടെ ഒളിച്ചോട്ടം. വിരമിക്കല്‍ ദിനത്തില്‍ ഒളിവില്‍ കഴിയുന്ന ആദ്യ ജഡ്ജിയെന്ന പേരും ഇനി ജസ്റ്റിസ് കര്‍ണനു തന്നെയാകും.
സുപ്രീം കോടതി ജഡ്ജിമാരടക്കം പല പ്രമുഖര്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചാണ് കര്‍ണന്‍ വാര്‍ത്തകളില്‍ നിറയുന്നത്. വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച സംഭവത്തില്‍ കര്‍ണ്ണന്റെ മനോനില പരിശോധിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ മനോനിലയാണ് പരിശോധിക്കേണ്ടതെന്നും തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം തിരിച്ചടിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് കോടതിയലക്ഷ്യ കേസില്‍ കര്‍ണനെ ആറുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഒളിവില്‍ പോയത്.
കഴിഞ്ഞ മെയ് 10 മുതല്‍ ഒളിവില്‍ കഴിയുന്ന അദ്ദേഹം എവിടെയാണെന്നുള്ളതിന് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
