ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സിം കാര്‍ഡ് സഹിതമുള്ള രണ്ട് ഫോണുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അണ്ണന്‍ സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഒന്നാം ബ്ലോക്കിലെ സെല്ലില്‍ ഉണ്ടായിരുന്നു.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചത്. മാവേലിക്കരയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി പ്രദീപാണ് സെല്ലിലെ സഹ തടവുകാരന്‍.സിം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ഡെപ്യൂട്ടി ജയിലറുടെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡ് പ്രതിരോധിക്കാന്‍ സിജിത്തും, പ്രദീപും ശ്രമിച്ചെങ്കിലും അത് മറികടന്നാണ് പരിശോധന നടത്തിയത്.

എങ്ങനെ ഫോണ്‍ കിട്ടിയതെന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഫോണില്‍ നിന്ന് ആരെയൊക്കെ വിളിച്ചുവെന്നതും പരിശോധിക്കുന്നുണ്ട്. ജയില്‍ ശിക്ഷാ നിയമം ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസ്സെടുക്കും. പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ വകുപ്പ് മേധാവിക്കും,ഡിജിപിക്കും നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *