സഹകരണ ബാങ്കുകളില്‍ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു

ചേര്‍ത്തല: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. അരശതമാനംവരെയാണ് പലിശ കുറച്ചിരിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളിലാണ് പലിശ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

പുതിയ നിരക്കുകള്‍: നിക്ഷേപങ്ങളുടെ കാലാവധി, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക ബാങ്ക് എന്ന ക്രമത്തില്‍: 15മുതല്‍ 45 ദിവസം 5.00, 5.75, 6.00. 46 മുതല്‍ 90 ദിവസം  6.50,  6.75, 7.00. 91 മുതല്‍ 179 വരെ ദിവസം 6.75, 7.25, 7.50. 180 മുതല്‍ 364 വരെ ദിവസം 7.00, 7.75,  8.00. ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷത്തിന് താഴെ   7.25, 8.25, 8.50. രണ്ടുവര്‍ഷത്തിന് മുകളില്‍ 7.25, 8.00, 8.25.

13മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നു. പുതുക്കിയ പലിശപ്രകാരം നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും ഉയര്‍ന്ന പലിശ സംസ്ഥാന സഹകരണ ബാങ്കില്‍ 7.25, ജില്ലാ സഹകരണ ബാങ്കില്‍ 8.25, പ്രാഥമിക സഹകരണ ബാങ്കുകളില്‍ 8.50 എന്നിങ്ങനെ നിജപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സഹകരണ ബാങ്ക് സ്വീകരിക്കുന്ന വ്യക്തഗത വായ്പയുടെ പലിശ ഉയര്‍ന്നത് 7.50 ആയും കുറഞ്ഞത് 5.25 ആയും ക്രമീകരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് ബാങ്കുകളിലും അരശതമാനം പലിശ കൂടുതല്‍ നല്‍കും.

നിശ്ചയിച്ചിരിക്കുന്ന പലിശയില്‍ കൂടുതല്‍ പലിശ നല്‍കിയാല്‍ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അധികാരം റദ്ദാക്കുമെന്ന് സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *