സഹിഷ്ണുതക്കപ്പുറം പരസ്പരം അംഗീകരിക്കാനും മനസിലാക്കാനും കഴിയണമെന്ന് ഉപരാഷ്ട്രപതി

മലപ്പുറം: സഹിഷണുത ഉണ്ടായതുകൊണ്ട് മാത്രം സമ്പൂര്‍ണ്ണമായ മതേതരസമുഹം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ഡോ: ഹാമിദ് അന്‍സാരി. എല്ലാം ഉള്‍ക്കൊളളാനായതുകൊണ്ടമാത്രമല്ല, എല്ലാം അംഗീകരിക്കാനും മനസിലാക്കാനം സാധിക്കണം എന്നാല്‍ മാത്രമെ ശരിക്കും സമാധാനുമുളള സമൂഹം നിലനില്‍ക്കൂ. ” എല്ലാമതങ്ങളോടും സഹിഷണുതയുണ്ടായയതുകൊണ്ട് കാര്യമില്ല. എല്ലാമതങ്ങളും സത്യമാണെന്ന കരുതി അവ അംഗീകരിക്കാനാവണമെന്ന” വിവേകാനന്ദ സ്വാമികളുടെ ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ടാണ് ഉപരാഷ്ടപതി ഇക്കാര്യം വ്യക്തമാക്കിയത്. പാണക്കാട് തങ്ങള്‍ കുടംമ്പം സംഘടിപ്പിച്ച മതമൈത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി ഡോ ഹാമിദ് അന്‍സാരി.

അംഗീകരിക്കുകയെന്നത് സഹിഷണുതയേക്കാള്‍ ഒരു പടി മുന്നിലാണ്. സാഹചര്യത്തോട് ഒരാളുടെ സമ്മതമാണത്, ഒരു പ്രക്രിയയെ പ്രതിഷേധിക്കാതെ, തളളാതെ, മാറ്റാതെ സമ്മതിക്കലാണത്. ഒരുകാര്യം അംഗീകരിക്കാതെ നിങ്ങള്‍ക്കതിനെ ഉള്‍ക്കൊളളാം എന്നാല്‍ നിങ്ങള്‍ക്ക് അതുള്‍ക്കൊളളാതെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സഹിഷണുതയില്‍ നിന്നും അംഗീകരിക്കുന്ന ഘട്ടത്തിലേക്കുളള യാത്ര നമ്മളില്‍ നിന്നുതന്നെ തുടങ്ങേണ്ടതാണ്. മുന്‍വിധിയില്‍ നിന്നും മോചിക്കാനായി നാം നമ്മോട് തന്നെ യുദ്ധം ചെയ്യണം. പരസ്പര സംഭാഷണം കൊണ്ട് നാം നമ്മുടെ മുന്‍വിധികളെ ഭേദിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.

 

മതമൈത്രി സംവാദങ്ങള്‍ വഴി നമ്മള്‍ പരസപരം മനസിലാക്കാനും പരപസരം മൂല്യങ്ങളുടെ തിരിച്ചറിവുകളുയര്‍ത്തേണ്ടതുമുണ്ട്. സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തിപെട്ടാല്‍ മാത്രമെ മതമൈത്രിയും ശക്തിപെടുത്താനാവുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരളം പാരമ്പര്യമായി തന്നെ മതസഹിഷ്ണുതയുളള നാടാണ്. രാജ്യത്തെ ഇസ്ലാമിനും ക്രൈസ്തവയക്കും നീണ്ട പാരമ്പര്യമാണ് കേരളത്തിലുളളത്. സെന്റ് തോമസ് മൗണ്ടിന്റെ വരവും മാലിക് ദീനാറിന്റെ വരവും കേരളം ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചതെന്നും ഹാമിദ് അന്‍സാരി ഓര്‍മ്മിപ്പിച്ചു.മതമൈത്രി സമ്മേളനം സംഘടിപ്പിച്ച പാണക്കാട് തങ്ങള്‍ കുടംമ്പവും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതില്‍ ശ്രദ്ധിക്കപെട്ടതായും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എടുത്തുപറഞ്ഞു.

SHSI THAROOR

ചടങ്ങില്‍ ശശി തരൂര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് ഹൈദര്‍ അലി തങ്ങള്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടി, ഈ അഹമ്മദ് എം പി എന്നീ പ്രമുഖര്‍ പങ്കെടുത്തു.അബ്ദുള്‍ വഹാബ്, ഇ അഹമ്മദ് മ്ന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *