തിരിച്ചുവരവിന്റെ പാതയില്‍ കോണഗ്രസ്?

അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു. പശ്ചിംബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, കേരളം, ആസാം എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ പഴയകാലത്തെ ഏകാധ്യപക വിദ്യാലയം പോലെ ഒറ്റയാള്‍ ഭരണത്തില്‍ വിജയം കാണാനാവാത്ത സാഹചര്യത്തില്‍  കോഗ്രസിന് ഒരു തിരിച്ചുവരവിനുളള സാധ്യതയുണ്ടെന്ന് നേതൃതം മനസിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ബീഹാറില്‍ കോഗ്രസ് ഉള്‍പെടുയളള പാര്‍ടികളുടെ മഹാസഖ്യം വിജയം കണ്ടത് പാര്‍ടിക്ക് നല്ല ആത്മവിശ്വാസമാണ് നേടികൊടുത്തത്. ബിഹാര്‍ മാതൃകയില്‍ പ്രാദേശിക പാര്‍ടികളുമായി സഖ്യമുണ്ടാക്കാനുളള ശ്രമത്തിലാണ് എ.ഐ.സി.സി നേതൃതം.

രണ്ടാഴ്ചത്തെ യുറോപ്പ്ടൂര്‍ കഴിഞ്ഞെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമ്മ സോണിയാഗാന്ധിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് ദില്ലിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. അതെസമയം ചെറുപാര്‍ടികളുമായി സഹകരിച്ച് പാര്‍ടിയെ ശക്തിപെടുത്താനാവില്ലെന്നും പകരം അടിത്തറ വിപൂലീകരിച്ച് നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കുകയാണ് വേണ്ടെതെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.

എന്നാല്‍ ബീഹാറിലെ വിജയം മുന്നില്‍ കണ്ട് ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രാദേശിക പാര്‍ടികളുമായി സഹകരിക്കണമെന്ന അഭിപ്രായത്തിലാണ് രാഹുല്‍ ഗാന്ധി. അതെസമയം ”തങ്ങളുടെ മുഖ്യ ലക്ഷ്യം ബി.ജെ.പിയെ തറപറ്റിക്കലാണെ്ന്ന” ബംഗാളിന്റേയും ആസാമിന്റേയും പാര്‍ടി ചുമതലയുളള സി.പി ജോഷി വ്യക്തമാക്കിയിരുന്നു.” സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ ഇതുവരെ തിരുമാനമെടുത്തിട്ടില്ലെങ്കിലും തങ്ങളുടെ ലക്ഷ്യം ബി.ജ.പിയെ പ്രതിരോധിക്കലാണെന്നും” ജോഷി പറഞ്ഞു. പശ്ചിം ബംഗാളില്‍ സിപിഎം കോഗ്രസിന്റെ പിന്തുണ ആഗ്രഹിക്കുന്ന പശ്ചാതലത്തിലാണ് ജോഷിയുടെ പ്രസ്താവന. തമിഴ്‌നാട്ടിലും ബംഗാളിലും നിസ്സാരമായ സാനിധ്യമാണ് കോണഗ്രസിന്റേതെും ആസാമിലും കേരളത്തിലും ഭരണവിരുദ്ധ വികാരം നിലകൊളളുന്നുണ്ടെന്നും കേന്ദ്രനേതൃത്വത്തിന് ബോദ്ധ്യമുണ്ട്. മാത്രമല്ല, ആസാമില്‍ മൂന്ന് തവണയായി തുടരുന്ന ഗഗോയി മന്ത്രിസഭയെ താഴെയിറക്കാന്‍ ബി.ജെ.പി കഠിനമായി അദ്ധ്വാനിച്ചുതുടങ്ങിയിട്ടുണ്ട്. ബംഗാളിലും കേരളത്തിലും അധികാരത്തില്‍ തിരിച്ചെത്താന്‍ ഇടതുപക്ഷവും കഠിനമായി പരിശ്രമിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലാണെങ്കില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തറപറ്റിയ ഡി.എം.കെ.ക്ക് തിരിച്ചുവരാനായില്ലെങ്കില്‍ ദ്രാവിഡ രാഷ്ടീയത്തിന്റെ അധികായന്‍ മുത്തുവേല്‍ കരുണാനിധിക്ക് സൈ്വര്യമായി ഉറങ്ങാന്‍ പോലുമാവില്ല. പക്ഷെ കോണ്‍ഗ്രസുമായുളള സഖ്യം ചേരലില്‍ വിശ്വാസം നഷ്ടപെട്ട ഡി.എം.കെ ഇത്തവണ ആ സാഹസികതക്കു മുതിരുമോയെന്നറിയില്ല. പശ്്ചിംബംഗാളില്‍ കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സാനിധ്യം തെളിയിച്ചിട്ടിണ്ട്. 16.8% വോട്ട് നേടാന്‍ ബി.ജെ.പിക്കായി. ഈ ഘട്ടത്തില്‍ ഇടതുശക്തികളുമായി സഖ്യത്തിലെത്താനുളള ശ്രമം ഇരുവിഭാഗം നേതാക്കളും അണിയറയില്‍ ആലോചിച്ചുതുടങ്ങിയിട്ടുണ്ട്.

എന്നാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളം ആസാം എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്  കനത്ത നഷ്ടവുണ്ടാകാനുളള സാധ്യതയാണ് വിദഗ്ധര്‍ കാണുത്. ബംഗാളിലും തമിഴ്‌നാട്ടിലുമാണെങ്കില്‍ കോഗ്രസ് ശക്്തവുമല്ല. എന്നിരുന്നാലും പ്രദേശിക പാര്‍ടികളുമായുളള സഖ്യവും ബി.ജ.പിയുടെ നയങ്ങളില്‍ രാജ്യത്തെ ജനങ്ങളില്‍ നിലനില്‍ക്കുന്ന അതൃപതിയും കോണ്‍ഗ്രസിന് ചെറിയ തോതിലുളള പ്രചാരം ലഭ്യമാക്കുമെന്നും ചില നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *