നടിയെ ആക്രമിച്ച സംഭവം: അന്വേഷണം നിര്‍ണായക വഴിത്തിരിവില്‍

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് ചാലക്കുടി സ്വദേശി ജിന്‍സിന്റെ മൊഴി രേഖപ്പെടുത്താന്‍ ഏറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസേട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിന്റെ പകര്‍പ്പ് അന്വേഷണ സംഘത്തിന് ലഭിച്ചു.

 
നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പെരുമ്ബാവൂര്‍ സ്വേദേശി സുനില്‍ കുമാര്‍ എഴുതിയതെന്ന് കരുതുന്ന ഒരു കത്ത് ഈയിടെ ജയിലില്‍ നിന്നും പുറത്തെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ നടനും സംവിധായകുമായ ഒരാളുടെ പങ്ക് വിശദീകരിക്കുന്നതാണ് കത്ത്. കത്ത് പുറത്തെത്തിച്ചത് സുനില്‍ കുമാറിനൊപ്പം ജയില്‍ മുറിയില്‍ കഴിഞ്ഞിരുന്ന ജിന്‍സ് ആണെന്നാണ് അനുമാനം ഇതിന്റെ അടിസ്ഥാനത്തിലാണ് ജിന്‍സിന്റെ രഹസ്യ മൊഴിയെടുക്കാന്‍ പോലീസ് കോടതിയെ സമീപിച്ചത്.

 
ജിന്‍സിനെ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് ഉത്തരവ്. മൊഴി റേഖപ്പെടുത്തിയ ശേഷം മുദ്രവെച്ച കവറില്‍ കേസ് പരിഗണിക്കുന്ന കോടതിക്ക് മൊഴി കൈമാറാനും ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നാല് ദിവസം മുന്‍പ് ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് അന്വഷണ സംഘത്തിനും കൈമാറി. കേസില്‍ കുറ്റപത്രം നല്‍കിയ അന്വേഷണ സംഘം പുതിയ വിരത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കത്തുമായി ബന്ധപ്പെട്ട് സുനില്‍കുമാറിനെയും സംഘം ചോദ്യം ചെയ്തുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *