മുംബൈ: ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാര്‍ സ്റ്റീല്‍, ഭൂഷന് സ്റ്റീല്‍, ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് എന്നീ സ്ഥാപനങ്ങളുടെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക. എസ്സാര്‍ സ്റ്റീല്‍ 45,000 കോടി രൂപയും ഭൂഷന് സ്റ്റീല്‍ 47,000 കോടിയും ഇലക്ട്രോസ്റ്റീല്‍ സ്റ്റീല്‍സ് 11,000 കോടി രൂപയുമാണ് എസ്ബിഐയ്ക്ക് ബാധ്യത വരുത്തിയിരിക്കുന്നത്.
അതിനിടെ, പാപ്പരത്ത നിയമപ്രകാരം എബിജി ഷിപ്പിയാര്‍ഡ്, അലോക് ഇന്‍ഡസ്ട്രീസ്, ജ്യോതി സ്ട്രക്ചേഴ്സ് എന്നിവയ്ക്കെതിരെ നടപടിയെടുക്കാന്‍ നാഷ്ണല്‍ കമ്ബനി ലോ ട്രൈബ്യൂണലിനെ എസ്ബിഐ സമീപിച്ചിട്ടുണ്ട്. അലോക് ഇന്‍ഡസ്ട്രീസ് 22,000 കോടിയും ജ്യോതി സ്ട്രക്ചേഴ്സ് 5,100 കോടി രൂപയുമാണ് എസ്ബിഐയ്ക്ക് നല്‍കാനുള്ളത്.
വന്‍തുകയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് രൂപംനല്കാന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വന്‍തുക കിട്ടാക്കടമുള്ള 12 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ചയാണ് ബാങ്കുകള്‍ക്ക് നല്‍കിയത്.
