വിവാഹത്തിന് തയ്യാറാകാത്ത യുവാവിന്റെ ജനനനേന്ദ്രിയം കാമുകി മുറിച്ചു

ന്യൂഡല്‍ഹി: വിവാഹത്തിന് തയ്യാറാകാത്ത യുവാവിന്റെ ജനനനേന്ദ്രിയം കാമുകി മുറിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
ലിംഗഛേദത്തിന് ഇരയായ യുവാവിനെ സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവ് അപകട നില തരണം ചെയ്‌തെങ്കിലും ശസ്ത്രക്രിയ സമ്ബൂര്‍ണ്ണ വിജയമാവാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് പോലീസ് പറയുന്നു.

35 കാരനായ തെരുവ് കച്ചവടക്കാരനായ യുവാവ് 22 കാരിയായ യുവതിയുടെ സഹോദരന്റെ ഭാര്യ ഫോണ്‍ ചെയ്തതനുസരിച്ചാണ് ഇവര്‍ താമസിക്കുന്ന ഫഌറ്റില്‍ രാത്രി 11.30ന് ശേഷം എത്തുന്നത്. വിവാഹത്തെച്ചൊല്ലി യുവാവും യുവതിയും തമ്മില്‍ വാക്കേറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി മുന്നോട്ടു വെച്ചെങ്കിലും വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിക്കുകയായിരുന്നു.
പിന്നീട് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും പോലീസിന് കൊടുത്ത പരാതിയില്‍ യുവാവ് പറയുന്നു.

എന്നാല്‍ ഇത് നിഷേധിച്ചപ്പോള്‍ അടുക്കളയിലിരുന്ന കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം ഛേദിക്കുകയായിരുന്നുവെന്ന് യുവാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

ഈ സമയം മുഴുവന്‍ യുവതിയുടെ യഹോദരനും ഭാര്യയും കൃത്യം ചെയ്യാന്‍ യുവതിക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നു.

ഏതാനും വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലാവുന്നത് എന്നാല്‍ വീട്ടുകാരുടെ തടസ്സം മൂലം വിവാഹത്തില്‍ നിന്ന് യുവാവ് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മനപ്പൂര്‍വ്വം ഒരാളെ വേദനിപ്പിക്കാന്‍ ആയുധം കൈവശം വെച്ചതിന് സെക്ഷന്‍ 326 പ്രകാരം യുവതിക്കെതിരെ പോലീസ് കേസെടുത്തു.യുവതിയും കുടുംബവും സംഭവത്തിനു ശേഷം ഒളിവിലാണ്. യുവതിയെയും കുടുംബത്തെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *