നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും നാദിര്‍ഷയും പോലീസില്‍ പരാതി നല്‍കിയിരുന്നു. പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിഷ്ണു ദിലീപിന്റെ പേര് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന പരാതി മൂന്നുമാസം മുമ്ബാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്.

റിക്കാര്‍ഡ് ചെയ്തിരുന്ന ഫോണ്‍ സംഭാഷണവും പരാതിക്കൊപ്പം നല്‍കിയിരുന്നു.

ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായി പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *